
'ഉറക്കെ നിലവിളി കേട്ടു'; വാതില്‍ അകത്തുനിന്ന് പൂട്ടി, ഭാര്യയെയും മൂന്ന് പെണ്മക്കളെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
മൂര്‍ച്ചയേറിയ കത്തിക്കൊണ്ട് ആദ്യം ഭാര്യയെയും പിന്നീട് 16,12,10 വയസുള്ള പെണ്മക്കളെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതാവാമെന്നും പൊലീസ്
കറാച്ചി: ഭാര്യയെയും മൂന്ന് പെണ്മക്കളെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാലുപേരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂര്‍ച്ചയേറിയ കത്തിക്കൊണ്ട് ആദ്യം ഭാര്യയെയും പിന്നീട് 16,12,10 വയസുള്ള പെണ്മക്കളെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതാവാമെന്നും പൊലീസ് പറഞ്ഞു.
കറാച്ചിയിലെ അല്‍ ഫലാഹ് സൊസൈറ്റിയിലെ അപ്പാര്‍ട്ടുമെന്റില്‍ ഇയാളും കുടുംബവും വാടകയ്ക്ക് താമസിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. കൊലപാതകത്തിന് മുന്‍പ് വീട്ടില്‍ നിന്ന് ഉറക്കെ നിലവിളി കേട്ടതായി സമീപത്തുതാമസിക്കുന്നവര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം


