
'പ്രാര്‍ത്ഥനകള്‍ക്ക് നന്ദി', ആറ് ആഴ്ചകള്‍ക്ക് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ
റോമിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയുടെ ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ സംബന്ധമായ രോഗം മൂലം ഒരു മാസത്തിലധികം പിന്നിട്ട ആശുപത്രിവാസം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയെ ഡിസ്ചാര്‍ജ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യാനും ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറായി.
റോമിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയുടെ ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.
ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായി പൊതു ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്ന മാര്‍പാപ്പ നീണ്ട 37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികള്‍ക്ക് മുന്നില്‍ എത്തിയത്. ആസുപത്രി വാസം പൂര്‍ത്തിയായെങ്കിലും രണ്ട് മാസം പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശബ്ദം ഉള്‍പ്പെടെ സാധാരണ നില കൈവരിക്കാന്‍ സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോമിലെ ആശുപത്രിയില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് തന്നെ ആശുപത്രിയില്‍ നിന്ന് വത്തിക്കാനിലെ വസതിയില്‍ എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍



