
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക; ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍
ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക
ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക. എലിസബത്ത് രാജ്ഞി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.
രാജ്ഞിയുടെ ആരോഗ്യനിലയെ കുറിച്ച് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അനന്തരവകാശി പ്രിന്‍സ് രാജകുമാരനും മൂത്തമകന് പ്രിന്‍സ് വില്യമും ബാല്‍മോറലിലെ കൊട്ടാരത്തിലേക്ക് തിരിച്ചു. ബാല്‍മോറലിലെ കൊട്ടാരത്തിലാണ് എലിസബത്ത് രാജ്ഞി കഴിയുന്നത്. കഴിഞ്ഞ ദിവസം രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ യോഗം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതലാണ് എലിസബത്ത് രാജ്ഞിക്ക് ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാന്‍ തുടങ്ങിയത്. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ട് നേരിടുന്ന 96 വയസുള്ള രാജ്ഞിയെ ഇന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



