
ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, എഴ് പേര്‍ക്ക് പരിക്ക്
ട്രക്കിനുള്ളില്‍ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു

വാഷിങ്ടണ്‍: ലാസ് വെഗാസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 7 പേര്‍ക്കു പരിക്കേറ്റു. ഹോട്ടല്‍ കവാടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടര്‍ന്ന് ചെറു സ്ഫോടനം സംഭവിക്കുകയായിരുന്നു.
ട്രക്കിനുള്ളില്‍ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തെ ആക്രമിച്ച സംഭവവുമായി അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
അപകടത്തില്‍ സൈബര്ട്രക്കിനുള്ളിലുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പൊലീസിലെയും ക്ലാര്‍ക്ക് കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ നിസാര പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്

Related News


'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു

'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്യുടെ 'സിഗ്മ' ട്രെയ്ലർ
