
'ട്രംപിന്റെ കൈവിട്ട കണക്ക്': 60 ദിവസത്തെ ചെലവ് 3 ലക്ഷം കോടി; 'എന്നിട്ട് എന്തു നേടി'യെന്ന് ഡെമോക്രാറ്റുകാര്‍
രണ്ടാഴ്ച മുന്‍പ് അമേരിക്ക അവതരിപ്പിച്ച കണക്കുകളേക്കാള്‍ ഏകദേശം 16 ശതമാനം വര്‍ധനവാണ് ആകെ ചെലവില്‍ സംഭവിച്ചിരിക്കുന്നത്
വാഷിങ്ടണ്‍ : ഇറാനുമായുള്ള യുദ്ധത്തിനായി കഴിഞ്ഞ രണ്ടുമാസക്കാലം അമേരിക്ക ചെലവിട്ടത് 29 ബില്യണ്‍ ഡോളര്‍. ഇന്ത്യന്‍ രൂപ ഏകദേശം 2,77,331 കോടിവരും ഇത്.
കണക്കാക്കിയതിനേക്കാള്‍ 400 കോടി ഡോളര്‍ അധികം ചെലവായിട്ടുണ്ട്. യുദ്ധച്ചെലവ് കുത്തനെ ഉയരുന്നതായും പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
രണ്ടാഴ്ച മുന്‍പ് അവതരിപ്പിച്ച കണക്കുകളേക്കാള്‍ ഏകദേശം 16 ശതമാനം വര്‍ധനവാണ് ആകെ ചെലവില്‍ സംഭവിച്ചിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടന്ന ബജറ്റ് ഹിയറിങ്ങിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
"ഇത്രയും ചെലവഴിച്ചിട്ട് നമ്മളെന്താണ് നേടിയ"തെന്ന് ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് നേതാവ് റോസ ഡിലോറോ ചോദിച്ചു. സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ യുദ്ധച്ചെലവ് 25 ബില്ല്യണായിരുന്നു, അധികച്ചെലവ് എങ്ങനെ സംഭവിച്ചുവെന്നും പ്രതിപക്ഷം ചോദിച്ചു.
യുദ്ധത്തില്‍ നശിച്ച സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍, മിസൈല്‍-ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനസ്ഥാപനം, പശ്ചിമേഷ്യയില്‍ തുടരുന്ന സൈനിക സാന്നിധ്യത്തിന്റെ പ്രവര്‍ത്തനച്ചെലവ് എന്നിവയാണ് ചെലവ് കുതിച്ചുയരാന്‍ കാരണമായതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. എന്നാല്‍ യഥാര്‍ഥ ചെലവ് ഇതിലുമധികമാണെന്നാണ് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
വിവിധ സൈനിക താവളങ്ങളുടെ പുനര്‍നിര്‍മാണത്തിനായുള്ള ചെലവുകളും പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. അത് ഉള്‍പ്പെടുത്തിയാല്‍ ആകെ ചെലവ് 50 ബില്ല്യണ്‍ ഡോളര്‍ കടക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎസിന് സാമ്പത്തിക തിരിച്ചടിയായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്ന ഇറാനിയന്‍ ഷഹീദ് ഡ്രോണുകളെ തകര്‍ക്കാന്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന പേട്രിയറ്റ്, താഡ് മിസൈലുകളാണ് ഉപയോഗിക്കുന്നത്.
ടോമാഹോക്ക് മിസൈലുകള്‍, പാട്രിയറ്റ് ഇന്റര്‍സെപ്റ്ററുകള്‍, മറ്റ് നൂതന ആയുധങ്ങള്‍ എന്നിവയുടെ ഇന്‍വെന്ററികള്‍ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അത് നികത്താന്‍ വര്‍ഷങ്ങളെടുക്കുമെന്നും ഡെമോക്രാറ്റിക് നേതാക്കള്‍ ആരോപിച്ചു.
യുദ്ധച്ചെലവിനൊപ്പം ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളും ശക്തമാവുകയാണ്. ഹോര്‍മുസ് പ്രതിസന്ധി എണ്ണവില ഉയര്‍ത്തുകയും അന്താരാഷ്ട്ര വിപണികളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധച്ചെലവിനെതിരെ രാജ്യത്തിനകത്തു നിന്നു തന്നെ രാഷ്ട്രീയ വിമര്‍ശനങ്ങളും ശക്തമാണ്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
The US has spent $29 billion in the last two months on the war with Iran
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പിപിഎഫില്‍ മാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും?; കണക്ക്

80s ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള വൈദ്യുതി ചെലവ് കേട്ടാല്‍ ഞെട്ടും, എഐ ട്രെന്‍ഡുകളുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതം വലുത്



