ആപ്പിൾ സ്റ്റോറിനു സമീപത്തുള്ള സിയാറ്റിൽ കോഫി ​ഗിയർ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകർത്ത് ഉള്ളിൽ കടന്ന രണ്ട് മോഷ്ടാക്കൾ അവിടെയുള്ള ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് തുരങ്കമുണ്ടാക്കിയത്

ശുചിമുറിയിൽ മോഷ്ടാക്കൾ നിർമിച്ച തുരങ്കം/ ട്വിറ്റർ
Last Updated :20 January 2024, 9:19 am IST

News Now

ന്യൂയോർക്ക്: തുരങ്കമുണ്ടാക്കി ആപ്പിൾ സ്റ്റോറിൽ നിന്ന് മോഷ്ടാക്കൾ കടത്തിയത് 436 ഐ ഫോണുകൾ. യുഎസിലെ സിയാറ്റിലിലുള്ള അൽ‍ഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് മോഷണം. അഞ്ച് ലക്ഷം ഡോളർ (4.10 കോടി രൂപ) വില വരുന്ന ഫോണുകളാണ് നഷ്ടപ്പെട്ടത്. 

ആപ്പിൾ സ്റ്റോറിനു സമീപത്തുള്ള സിയാറ്റിൽ കോഫി ​ഗിയർ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകർത്ത് ഉള്ളിൽ കടന്ന രണ്ട് മോഷ്ടാക്കൾ അവിടെയുള്ള ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് തുരങ്കമുണ്ടാക്കിയത്. 15 മിനിറ്റു മാത്രമേ ഇരുവരും മോഷണത്തിന് എടുത്തിട്ടുള്ളു എന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ആപ്പിൾ സ്റ്റോറിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചാൽ അലാറം മുഴങ്ങും. ഇതുകൊണ്ടായിരിക്കാം സമീപത്തുള്ള കടയുടെ ഭിത്തി തുരന്ന് തുരങ്കമുണ്ടാക്കി മോഷ്ടാക്കൾ അകത്തു കടന്നതെന്ന് നി​ഗമനമുണ്ട്. 

അതേസമയം ആപ്പിൾ സ്റ്റോറിനോടു ചേർന്നാണ് തങ്ങളുടെ കോഫി ഷോപ്പെന്ന് അറിയില്ലെന്ന് സിയാറ്റിൽ കോഫി ​ഗിയർ സ്ഥാപനത്തിന്റെ സിഇഒ വ്യക്തമാക്കുന്നു. ഷോപ്പിന്റെ പൂട്ടുകൾ മാറ്റി സ്ഥാപിക്കാൻ ഏതാണ്ട് 74,000 രൂപ ചെലവാക്കിയെന്നും ശുചിമുറിയുടെ അറ്റകുറ്റപ്പണികൾക്കായി 65,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്നും സിഇഒ കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates