
സിംഹത്തെ കൊമ്പില്‍ കോര്‍ത്ത് വൈല്‍ഡ് ബീസ്റ്റ്, എന്നിട്ടും കലിയടങ്ങിയില്ല; പിന്നീട്- വീഡിയോ
ടാന്‍സാനിയയിലെ തരംജയര് ദേശീയ പാര്‍ക്കിലാണ് സംഭവം
കാട്ടിലെ കാഴ്ചകള്‍ കാണാന്‍ പോകുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. പലപ്പോഴും അപൂര്‍വ്വ കാഴ്ചകള്‍ക്ക് യാത്ര ഉപകാരപ്പെടാറുണ്ട്. സിംഹത്തെ കാട്ടിലെ രാജാവായാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. സിംഹം മറ്റു ജീവികളെ ഇര പിടിക്കുന്ന ദൃശ്യങ്ങളാണ് കൂടൂതലായി കണ്ടിട്ടുള്ളത്. ഇപ്പോള്‍ വ്യത്യസ്തമായൊരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ടാന്‍സാനിയയിലെ തരംജയര് ദേശീയ പാര്‍ക്കിലാണ് സംഭവം . വൈല്‍ഡ്ബീസ്റ്റുകളെ സിംഹങ്ങളും പുള്ളിപ്പുലികളുമൊക്കെ വേട്ടയാടുന്നത് പതിവാണ്. അതിവേഗം തന്നെ ഇവ ഇരപിടിയന്മാര്ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്യും. എന്നാല്‍ ടാന്‍സാനിയയില്‍ സംഭവിച്ചത് മറിച്ചാണ്. ഇരയാക്കാനെത്തിയ സിംഹത്തെ കൊമ്പില്‍ തൂക്കിയെറിഞ്ഞാണ് ഇവിടെ വൈല്‍ഡ്ബീസ്റ്റ് പ്രതികരിച്ചത്.
വൈല്‍ഡ്ലൈഫ് ആനിമല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ നോക്കിനില്‍ക്കെയാണ് വൈല്‍ഡ്ബീസ്റ്റ് സിംഹത്തെ തൂക്കിയെടുത്തെറിഞ്ഞത്. എന്നിട്ടും കലിയടങ്ങാതെ ഓടി രക്ഷപ്പെടാനൊരുങ്ങിയ സിംഹത്തിന്റെ പിന്നാലെ പോയി വീണ്ടും ആക്രമിക്കുന്നുണ്ടായിരുന്നു. വൈല്‍ഡ് ബീസ്റ്റിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സിംഹം കാടിനുള്ളിലേക്ക് ഓടിമറയുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



