
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ഉടുമ്പിനെ കണ്ട് കരഞ്ഞ് ബഹളം വെയ്ക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള് വൈറലാകുന്നു. ഉടുമ്പിനെ കണ്ട് ഭയന്ന് കസേരയുടെ മുകളില് കയറി നില്ക്കുകയാണ് സ്ത്രീ. നിലത്ത് കിടക്കുന്ന ഉടുമ്പിനെ മാറ്റാന് മറ്റൊരാള് ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നതും വീഡിയോയില് വ്യക്തമാണ്.
തായ്ലന്ഡിലെ ഹോട്ടലില് നിന്നുള്ളതാണ് ദൃശ്യം. ഉടുമ്പിനെ കണ്ട് ഭയന്ന് സ്ത്രീ കസേരയില് കയറി നില്ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഉടുമ്പിനെ കണ്ട് സ്ത്രീ കരഞ്ഞ് മുറവിളി കൂട്ടുന്നതും വീഡിയോയില് കാണാം. ഒരു ഘട്ടത്തില് സ്ത്രീ കണ്ണുനീര് പൊഴിക്കുന്നുണ്ട്.
സ്്ത്രീയുടെ കരച്ചില് കണ്ട് റെസ്റ്റോറന്റിലെ തൊഴിലാളി ഉടുമ്പിനെ മാറ്റാന് ശ്രമിക്കുന്നുണ്ട്. എന്നാല് അത് കസേരയുടെ അടിയില് നിന്ന് മാറാന് കൂട്ടാക്കുന്നില്ല.അവസാനം വടി കൊണ്ട് ഇതിനെ മാറ്റിയതോടെയാണ് സ്ത്രീക്ക് ആശ്വാസമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
