അമേരിക്കന്‍ പൊലീസ് കസ്റ്റഡിയില്‍ ഇന്ത്യക്കാരന്‍ മരിച്ചു 

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം

Last Updated :19 January 2024, 11:55 pm IST

അറ്റലാന്റ: അമേരിക്കന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൗരന്‍ മരിച്ചു. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത അതുല്‍കുമാര്‍ ബാബുഭായ് പട്ടേല്‍(58) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം.

അറ്റ്‌ലാന്റയിലെ ആശുപത്രിയിലാണ് മരിച്ചത്. രണ്ടുദിവസമായി അതുല്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇക്വഡോറില്‍ നിന്ന അറ്റ്‌ലാന്റ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അതുല്‍ പൊലീസ് പിടിയിലായത്. മെയ് പത്തിനായിരുന്നു അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അമേരിക്കന്‍ പൊലീസ് കസ്റ്റഡിയില്‍ ഇന്ത്യക്കാരന്‍ മരിച്ചു - Latest Kerala News