രണ്ട് അർദ്ധഗോളങ്ങൾ - സോണിവർഗീസ് വാരനാട് എഴുതിയ കവിത

malayalam poem
സോണിവർഗീസ് വാരനാട് എഴുതിയ കവിത malayalam poemAI Image
Edited by :Shiju
Last Updated :6 ജൂൺ 2025, 10:58 am IST

രണ്ട് അർദ്ധഗോളങ്ങൾ - സോണിവർഗീസ് വാരനാട് എഴുതിയ കവിത malayalam poem

പുതിയ ജീവിതത്തിന്റെ

പടവുകൾ കയറുമ്പോൾ

ഒരൊറ്റ മനമായ്

ഒരൊറ്റ മൊഴിയായ്

ഒരൊറ്റ സ്വപ്നമായ്

ഒരൊറ്റ വികാരമായ്

ഒഴുകട്ടെ ജീവിതയാനം.

അവളുടെ ചിന്തകൾ ചിതറി.

ഞാനല്ലല്ലോ അവൻ.

അവനല്ലല്ലോ ഞാൻ.

എന്റെ മനസ്സിന്റെ വഴികളോ

എന്റെ മൊഴിയുടെ ചില്ലകളോ

എന്റെ സ്വപ്നങ്ങളുടെ ആകാശമോ

എന്റെ വികാരങ്ങളുടെ സാഗരമോ

എങ്ങനെ അവന്റേതാകും?.

ഞാനും

അവനും

ജൈവികതയുടെ കാണാച്ചരടുകളാൽ

കെട്ടപ്പെട്ട രണ്ടർദ്ധഗോളങ്ങൾ

മാത്രമാകുമ്പോൾ?.

തന്നെ വലയം ചെയ്തിരിക്കുന്ന

ജാഗ്രതയുടെ വലക്കണ്ണികളിൽ

ഒരു അലങ്കാരമത്സ്യമായ്

പിടയവെ

അവളറിയുന്നുണ്ടായിരുന്നു.

ഒരേ വേഗമാണ്.

ഒരേ ആഴമാണ്.

ഒരേ നിശ്ചലതയും.....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now