ഇന്ത്യന്‍ ടീമിനെതിരെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയിലാണ് ഓസീസ് കളിക്കുക. മാര്‍ച്ച് 12 നും 18 നും ഇടയിലാണ് മല്‍സരങ്ങള്‍ നടക്കുക.

Last Updated :20 January 2024, 12:00 am IST

News Now

സിഡ്‌നി : ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ത്യന്‍ പര്യടനത്തിന്. 2018 മാര്‍ച്ചിലാണ് ഓസീസ് വനിതകള്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ വനിതാ ടീമിനെതിരെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയിലാണ് ഓസീസ് ടീം കളിക്കുക. 2018 മാര്‍ച്ച് 12 നും 18 നും ഇടയിലാണ് മല്‍സരങ്ങള്‍ നടക്കുക. ബറോഡയിലാണ് മൂന്നു മല്‍സരങ്ങളും നടക്കുക. 

പരമ്പരയ്ക്ക് മുന്നോടിയായി ഓസീസ് വനിതകള്‍ ഇന്ത്യ എ ടീമിനെതിരെ സന്നാഹ മല്‍സരവും കളിക്കും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ, ഓസീസും, ഇന്ത്യയും ഇംഗ്ലണ്ടും ഉള്‍പ്പെടുന്ന ട്വന്റി-20 ത്രിരാഷ്ട്ര പരമ്പരയിലും ടീമുകള്‍ കളിക്കും. മുംബൈയിലാണ് ട്വന്റി-20 പരമ്പര. മാര്‍ച്ച് 22 ന് ആരംഭിക്കുന്ന  പരമ്പര, ഏപ്രില്‍ മൂന്നിനാണ് അവസാനിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ത്യന്‍ പര്യടനത്തിന്