
പിയോളിയുടെ പകരക്കാരന്; എസി മിലാന് തന്ത്രമോതാന്‍ ഇനി പോളോ ഫൊന്‍സെക്ക
രണ്ട് വര്‍ഷത്തോളം റോമയുടെ പരിശീലകനായിരുന്നു ഫൊന്‍സെക്ക

മിലാന്: ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാന്റെ പുതിയ പരിശീലകനായി പോളോ ഫൊന്സെക്കയെ നിയമിച്ചു. സ്റ്റെഫാനോ പിയോളിക്ക് പകരമാണ് ഫൊന്‍സെക്ക വരുന്നത്. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് ലില്ലിന്റെ പരിശീലകനായിരുന്നു ഫൊന്‍സെക്ക.
നേരത്തെ രണ്ട് വര്‍ഷത്തോളം റോമയുടെ പരിശീലകനായിരുന്നു ഫൊന്‍സെക്ക. പോര്‍ട്ടോ, ഷാക്തര്‍ ഡൊനെറ്റ്സ്ക് ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എസി മിലാനെ ഇടവേളയ്ക്ക് 2021-22 സീസണില്‍ സീരി എ കിരീടത്തിലേക്ക് നയിച്ച പരിശീലകനായിരുന്നു പിയോളി. എന്നാല്‍ ഈ സീസണില്‍ ടീമിനു കിരീട നേട്ടങ്ങളില്ല. സീരി എയില്‍ ഇത്തവണ നഗര വൈരികളായ ഇന്റര്‍ മിലാനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെയാണ് അഞ്ച് വര്‍ഷത്തോളം ടീമിന്റെ ഡഗൗട്ടില്‍ തന്ത്രം മെനഞ്ഞ പിയോളിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
ഫ്രഞ്ച് ലീഗ് വണില്‍ ലില്‍ ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലില്‍ യുവേഫ യൂറോപ്പ ലീഗ് യോഗ്യതയും സ്വന്തമാക്കിയിരുന്നു.
WHAT TO READ NEXT

അഫ്ഗാന് ജയിച്ചു, ന്യൂസിലന്‍ഡ് ടി20 ലോകകപ്പില്‍ നിന്നു പുറത്ത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
Related News


യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍

'സ്വന്തം വീട്ടില്‍ രാത്രി എസി ഉപയോഗിക്കില്ല, എല്ലാവരും സഹകരിക്കണം; ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം'
