
'നീ ക്യൂട്ടാണ്'; യുസ്വേന്ദ്ര ചഹല്‍ പേഴ്സണല്‍ മെസേജ് അയച്ചു; ഇതാ തെളിവെന്ന് നടി താനിയ (വിഡിയോ)
തുടരെ വിവാദങ്ങളില്‍പ്പെട്ട് പഞ്ചാബ് കിങ്സ് സ്പിന്നര്‍

ചണ്ഡീഗഢ്: ഇന്ത്യന്‍ താരവും പഞ്ചാബ് കിങ്സ് സ്പിന്നറുമായ യുസ്വേന്ദ്ര ചഹലിനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. കാറോടിക്കുന്നതിനിടെ സിഗരറ്റ് പുകച്ച് കുറ്റി അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിഞ്ഞ് താരം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പിന്നാലെയിതാ ചഹല്‍ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് പേഴ്സണല്‍ സന്ദേശമയച്ചുവെന്നു കാണിച്ച് നടിയും മോഡലുമായ താനിയ ചാറ്റര്‍ജി രംഗത്തെത്തി. ചഹല്‍ അയച്ച മെസേജ് കാണിച്ചുള്ള നടിയുടെ വിഡിയോയും പുറത്തു വന്നു. വിഡിയോ വൈറലാവുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാമിലെ തന്റെ ഫോട്ടോകൾ പങ്കിട്ട് ചഹല്‍ പേഴ്സണലായി 'നീ ക്യൂട്ടാണ്' എന്നു മെസേജ് അയച്ചുവെന്നാണ് നടി ആരോപിക്കുന്നത്. താനിയയുടെ രണ്ട് ചിത്രങ്ങളുൾപ്പെട്ട ചാറ്റും താരം മാധ്യമങ്ങളുടെ ക്യാമറകള്‍ക്കു മുന്നില്‍ കാണിക്കുകയും ചെയ്തു.
അതേസമയം നടിക്ക് സന്ദേശം അയച്ചത് ചഹല്‍ തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയൊന്നും വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ചഹലോ അദ്ദേഹത്തോടടുത്തവരോ പ്രതികരണവും നടത്തിയിട്ടില്ല.
WHAT TO READ NEXT
ഇറ്റലി ലോകകപ്പ് കളിക്കും? വന്‍ ട്വിസ്റ്റിന് സാധ്യത!
കാറോടിക്കുന്നതിനിടെ ചഹല്‍ സിഗരറ്റ് വലിക്കുകയും പിന്നാലെ കുറ്റി അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിയുന്നതിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഈ വിഡിയോയിലുള്ള ആള് ചഹല്‍ തന്നെയാണോ എന്ന് ഉറപ്പില്ല. പ്രചരിക്കുന്ന വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിഡിയോ എപ്പോള്‍ എവിടെ വച്ച് എടുത്തതാണെന്നു വ്യക്തമല്ല. മറ്റൊരു കാറില്‍ സഞ്ചരിച്ചവരാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുയിടത്തില്‍ കാണിക്കേണ്ട മര്യാദ, പൗരബോധം, സാമൂഹിക പ്രതിബദ്ധത ഒന്നും ബാധകമല്ലേ എന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. പൊതുയിടത്തില്‍ നിരുത്തരവാദപരമായി പെരുമാറിയ ചഹലിനെതിരെ നിയമ നടപടികള്‍ വേണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്.
താന്‍ മദ്യപാനം പൂര്‍ണമായി നിര്‍ത്തിയെന്നു ഈയിടെ ചഹല്‍ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബിനായി ഐപിഎല്‍ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് താനെന്നും ഫിറ്റ്നസ് മെച്ചപ്പെടുത്തി ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമമെന്നും ചഹല്‍ വ്യക്തമാക്കി.
'മതിയായി, ഞാന്‍ മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചു. ഇപ്പോള്‍ ആറ് മസത്തിലേറെയായി മദ്യം കഴിച്ചിട്ട്. എനിക്ക് ഇപ്പോള്‍ 35 വയസുണ്ട്. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി 150 ശതമാനവും നല്‍കണം. ഒരു മുതിര്‍ന്ന താരമെന്ന നിലയില്‍ യുവ താരങ്ങള്‍ എന്നില്‍ നിന്നു എന്തെങ്കിലുമൊക്കെ പഠിക്കണം എന്നാണ് ഞാന്‍ കരുതുന്നത്'- എബി ഡിവില്ല്യേഴ്സിന്റെ യുട്യൂബ് ചാനലിലാണ് താരം തന്റെ മദ്യപാനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Actress Taniya Chatterjee: Yuzvendra Chahal has found himself embroiled in another controversy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




