'എല്ലാം സജ്ജം, ഇനി പോരാട്ടം'- പരിക്കില്‍ നിന്ന് മുക്തനായി സഞ്ജു സാംസണ്‍

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനം നേടിയിരുന്നു. ആദ്യ ടി20 പോരാട്ടത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്

സഞ്ജു സാംസൺ/ എഎഫ്പി
Last Updated :20 January 2024, 9:16 am IST

ബം​ഗളൂരു: ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം പരിക്ക് ഭേദമായെന്ന് വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'എല്ലാം സജ്ജം, പോരിന് ഒരുങ്ങി...'- എന്ന കുറിപ്പോടെയാണ് പരിശീലനത്തിന് ഒരുങ്ങുന്ന തരത്തിലുള്ള ചിത്രം താരം പോസ്റ്റ് ചെയ്തത്.  

Story image

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനം നേടിയിരുന്നു. ആദ്യ ടി20 പോരാട്ടത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് സഞ്ജുവിന് പരിക്കേറ്റത്. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്നു താരം. 

നിലവില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം നടക്കുന്നുണ്ട്. ആദ്യ പോരാട്ടത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം പോരാട്ടം നാളെ ലഖ്‌നൗവില്‍ അരങ്ങേറും. അവസാന പോരാട്ടത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now