
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
ബംഗളൂരു: ഇന്ത്യ എ, ഇന്ത്യ ബി അണ്ടര്‍ 19 ടീമുകളും അഫ്ഗാനിസ്ഥാന് അണ്ടര്‍ 19 ടീമും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി യുവപ്രതിഭ വിഹാന് മല്‍ഹോത്രയെ തെരഞ്ഞെടുത്തു. ഹൈദരാബാദിന്റെ മലയാളി താരം ആരോണ്‍ ജോര്‍ജാണ് ഇന്ത്യ ബി അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍.
മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന് അന്വയ് ദ്രാവിഡ് ഇന്ത്യ ബി ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പറായാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 17 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍. എ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഇനാനാണ് ടീമിലെ ഏക മലയാളി താരം.
നവംബര്‍ 17 മുതല്‍ 30 വരെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് ടൂര്‍ണമെന്റ്. വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ഇന്ത്യ എ ടീമിനൊപ്പമായതിനാലാണ് വിഹാന് മല്‍ഹോത്രയെ ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുന്തുവാണ് വൈസ് ക്യാപ്റ്റന്‍. വേദാന്ത് ത്രിവേദിയാണ് ബി ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
Summary
Anvay Dravid, son of cricket legend Rahul Dravid, selected for India U19 B squad for the upcoming Tri-Nation Series in Bengaluru
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




