
News Now
Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ദുബൈ: ഏഷ്യാ കപ്പിലെ ആദ്യ സൂപ്പര് ഫോര് പോരാട്ടത്തില് ശ്രീലങ്കന് ബാറ്റിങ് നിരയ്ക്ക് കടിഞ്ഞാണിട്ട് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില് 7 വിക്കറ്റ് നഷ്ടത്തില് 168 റണ്സെടുക്കാനെ സാധിച്ചുള്ളു. ഒരു ഘട്ടത്തില് അവര് 97 റണ്സ് ചേര്ക്കുന്നതിനിടെ 4 വിക്കറ്റുകള് നഷ്ടമായ അവസ്ഥയിലായിരുന്നു.
ദസുന് ഷനകയുടെ കിടിലന് ബാറ്റിങാണ് ലങ്കയെ തുണച്ചത്. താരം പുറത്താകാതെ 37 പന്തില് 6 സിക്സും 3 ഫോറും സഹിതം 64 റണ്സ് അടിച്ചു.
മികച്ച തുടക്കമിട്ട ശേഷം ലങ്ക പിന്നാക്കം പോകുകയായിരുന്നു. ഓപ്പണര്മാരായ പതും നിസങ്ക 15 പന്തില് 3 ഫോറും ഒരു സിക്സും സഹിതം 22 റണ്സെടുത്തു. സഹ ഓപ്പണര് കുശാല് മെന്ഡിസ് 25 പന്തില് 3 സിക്സും ഒരു ഫോറും സഹിതം 34 റണ്സെടുത്തും മികവ് കാണിച്ചു. ക്യാപ്റ്റന് ചരിത് അസലങ്കയും സ്കോറിലേക്ക് സംഭാവന നല്കി. താരം 12 പന്തില് 21 റണ്സെടുത്തു.
ബംഗ്ലാദേശിനായി മുസ്തഫിസുര് റഹ്മാന് 4 ഓവറില് 20 റണ്സ് മാത്രം വഴങ്ങി 3 വിക്കറ്റുകള് വീഴ്ത്തി ലങ്കയെ വെട്ടിലാക്കി. മഹദി ഹസനാണ് തിളങ്ങിയ മറ്റൊരു ബൗളര്. താരം 4 ഓവറില് 25 റണ്സ് വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. ടസ്കിന് അഹമദ് ഒരു വിക്കറ്റെടുത്തു.
Summary
Dasun Shanaka's unbeaten innings of 64* (37) helped Sri Lanka post a good score of 168/7 in 20 overs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





