17 വര്‍ഷം നീണ്ട ഐതിഹാസിക ഫുട്‌ബോള്‍ കരിയര്‍

Gilbertson Sangma
Gilbertson SangmaSource by : x
Last Updated :4 April 2026, 6:21 pm IST

News Now

ഗുവാഹത്തി: അസമില്‍ ഫുട്‌ബോളിനു കാര്യമായ വേരോട്ടമുണ്ടാക്കിയ ഇതിഹാസ താരം ​ഗിൽബർട്സൻ സാംഗ്മ അന്തരിച്ചു. 71 വയസായിരുന്നു. വാര്‍ധക്യസഹജമായ അനാരോഗ്യത്തെ തുടര്‍ന്നു ഗുവാഹത്തിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

പശ്ചിമ ബംഗാളും കേരളവും ഇന്ത്യന്‍ ഫുട്‌ബോള്‍ അടക്കിവാണ 1970- 80 കാലത്താണ് അസം ഫുട്‌ബോളില്‍ അദ്ദേഹം വന്‍ വിപ്ലവം തന്നെ തീര്‍ത്തത്. അസമിന്റെ സുവര്‍ണ ബൂട്ട് ധരിച്ച മനുഷ്യന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ കേളീശൈലിയും ഗോളടിക്കാനുള്ള മികവും ആ തലമുറയിലെ ഏറ്റവും മികച്ച താരമായി ​ഗിൽബർട്സൻ സാംഗ്മ വിലയിരുത്തപ്പെട്ടു.

17 വര്‍ഷം നീണ്ട ഐതിഹാസിക ഫുട്‌ബോള്‍ കരിയറായിരുന്നു ​ഗിൽബർട്സൻ സാംഗ്മയുടേത്. അസം, അസം പൊലീസ് ടീമുകള്‍ക്കായി അദ്ദേഹം കളത്തിലിറങ്ങി. ഇന്ത്യക്കായും അന്താരാഷ്ട്ര പോരാട്ടത്തില്‍ ​ഗിൽബർട്സൻ സാംഗ്മ കളത്തിലെത്തി. 1970കളുടെ മധ്യത്തില്‍ ഇന്തോനേഷ്യ, തായ്‌ലന്‍ഡ് ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളിലാണ് അദ്ദേഹം ഇന്ത്യക്കായി ബൂട്ട് കെട്ടിയത്.

1974-75 സീസണില്‍ സന്തോഷ് ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ അന്നത്തെ ചാംപ്യന്‍ ടീമായിരുന്ന കേരളത്തെ പുറത്താക്കിയത് ​ഗിൽബർട്സൻ നേടിയ ഗോളിലാണ്. 1981ല്‍ ബോര്‍ഡോളോയ് ട്രോഫി പോരാട്ടത്തിന്റെ ഫൈനലില്‍ ഡെംപോ എഫ്‌സിക്കെതിരെ അസം പൊലീസ് ടീമിനെ കിരീടത്തിലേക്ക് നയിച്ച വിജയ ഗോള്‍ നേടിയതും ​ഗിൽബർട്സൻ സാംഗ്മയായിരുന്നു.

Summary

Gilbertson Sangma, known as Assam's "Man with the Golden Boot", died at the age of 71 in his Guwahati residence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates