
17 വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിച്ചു; വിദേശ മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി; അനുപമ നേട്ടവുമായി പാകിസ്ഥാന്റെ 21കാരൻ
165 പന്തില്‍ 103 റണ്‍സ്

മിര്‍പുര്‍: അരങ്ങേറ്റ ടെസ്റ്റ് മത്സരം അവിസ്മരണീയമാക്കി പാകിസ്ഥാന് യുവ താരം അസാന് അവൈസ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാനു വേണ്ടി അരങ്ങേറിയ താരം ഓപ്പണറായി ക്രീസിലെത്തി സെഞ്ച്വറി നേടി. 165 പന്തുകള്‍ നേരിട്ട് 16 ഫോറുകള്‍ സഹിതം താരം 103 റണ്‍സെടുത്തു.
സെഞ്ച്വറിക്കൊപ്പം ഒരു അനുപമ നേട്ടവും താരം സ്വന്തമാക്കി. 17 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പാകിസ്ഥാന് ബാറ്റര്‍ വിദേശ മണ്ണില്‍ അരങ്ങേറ്റ മത്സരത്തില്‍ ടെസ്റ്റ് സെഞ്ച്വറി നേടി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പാക് ബാറ്റര്‍മാരുടെ എലീറ്റ് പട്ടികയില്‍ അസാന് അവൈസും തന്റെ പേരെഴുതി ചേര്‍ത്തു. ജാവേദ് മിയാന്‍ദാദ്, യൂനിസ് ഖാന് അടക്കമുള്ള പട്ടികയില്‍ 14ാം സ്ഥാനക്കാരനായാണ് 21കാരന് ഇടം പിടിച്ചത്.
വിദേശ മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം പാക് ബാറ്ററായും അസാന് മാറി. ഫവദ് ആലം, ഉമര്‍ അക്മല്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.
അസാന് പുറമേ അബ്ദുല്ല ഫസലും പാകിസ്ഥാനായി ടെസ്റ്റ് അരങ്ങേറ്റം നടത്തി. താരവും മോശമാക്കിയില്ല. അര്‍ധ സെഞ്ച്വറി നേടിയാണ് അബ്ദുല്ല കളം വിട്ടത്. താരം 60 റണ്‍സെടുത്തു.
മത്സരത്തിലേക്ക് വന്നാല്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സില്‍ നേരിയ ലീഡ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് 413 റണ്‍സ് നേടിയപ്പോള്‍ പാകിസ്ഥാന് അസാന്റെ സെഞ്ച്വറി കരുത്തില്‍ 386 റണ്‍സ് അടിച്ചെടുത്തു. 27 റണ്‍സ് ലീഡാണ് ബംഗ്ലാദേശ് നേടിയത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Azan Awais scored a defiant away Test hundred on debut against Bangladesh in Dhaka
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




