
ഇനി ഐപിഎൽ പൂരം, ആദ്യ മത്സരം ബംഗളൂരുവും ഹൈദരാബാദും തമ്മിൽ; അറിയാം മത്സരക്രമം
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 026 സീസണിന്റെ ആദ്യഘട്ട മത്സരക്രമം ബിസിസിഐ പുറത്തിറക്കി. മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെ നടക്കുന്ന ആദ്യഘട്ടത്തിലെ മത്സരക്രമമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ശേഷിക്കുന്ന മത്സരക്രമം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
WHAT TO READ NEXT
യുദ്ധം ക്രിക്കറ്റിനും ഭീഷണി, അഫ്ഗാൻ-ശ്രീലങ്ക പരമ്പര മാറ്റിവെച്ചു
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യഘട്ടത്തിൽ 20 മത്സരങ്ങളാണ് നടക്കുക. ബംഗളൂരു, മുംബൈ, ഗുവാഹത്തി, ന്യൂ ചണ്ഡിഗഢ്, ലഖ്‌നൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
IPL 2026 SCHEDULE
ആദ്യ ഘട്ടത്തിൽ ഒരു ദിവസം രണ്ട് മത്സരങ്ങൾ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 3.30-നാണ് ആദ്യ മത്സരം. രാത്രി 7.30-നാണ് രണ്ടാം മത്സരങ്ങൾ നടക്കുക. ഇതിലൂടെ ഒരു ദിവസം രണ്ട് മത്സരങ്ങൾ കാണാനുള്ള അവസരം ആരാധകർക്ക് ലഭിക്കും.
News Now
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
Summary
BCCI Announces IPL 2026 First Phase Matches.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


