
ഡഗൗട്ടിലെ ഫോൺ ഉപയോഗം; റോമി ബിന്ദർക്ക് കുരുക്ക് മുറുകുന്നു,വിശദീകരണം തേടി ബിസിസിഐ
റോമി ബിന്ദറിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് എസിയു മേധാവിക്ക് സമർപ്പിക്കും.

ഗുവാഹത്തി: ഐപിഎൽ മത്സരത്തിനിടെ ഡഗൗട്ടിൽ വെച്ച് ഫോൺ ഉപയോഗിച്ച സംഭവത്തിൽ രാജസ്ഥാൻ ടീം മാനേജർ റോമി ബിന്ദർക്ക് നോട്ടിസ് നൽകി. ബിസിസിഐയുടെ ആന്റി-കറപ്ഷൻ യൂണിറ്റ് (ACU) ആണ് സംഭവത്തിൽ വിശദീകരണം നൽകാൻ നോട്ടിസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 48 മണിക്കൂർ സമയവും അനുവദിച്ചിട്ടുണ്ട്.
സംഭവത്തിൽ ബിസിസിഐയുടെ ആന്റി-കറപ്ഷൻ യൂണിറ്റ് (ACU) നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. റോമി ബിന്ദറിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് എസിയു മേധാവിക്ക് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ നടപടിയെന്നും ബിസിസിഐ അധികൃതർ വ്യക്തമാക്കി.
WHAT TO READ NEXT

'74 വർഷങ്ങൾക്ക് ശേഷം'; അമയ് ഖുറാസിയയുടെ പുസ്തകം പ്രകാശനം ചെയ്തു
റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന് എതിരായ മത്സരത്തിനിടെ ഡഗൗട്ടിൽ വെച്ച് റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
മത്സരത്തിന്റെ 11-ാം ഓവറിനിടെയാണ് സംഭവം നടന്നത്. രാജസ്ഥാൻ യുവതാരം വൈഭവ് സൂര്യവംശിയോടൊപ്പം ഡഗൗട്ടിൽ ഇരിക്കുക ആയിരുന്നു ടീം മാനേജർ റോമി ബിന്ദർ. ഈ സമയത്താണ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് റോമി ബിന്ദർ ഉപയോഗിച്ചത്. ഈ സമയത്ത് സൂര്യവംശി ഫോണിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
BCCI Issues Notice to RR Manager Romi Bhinder for Phone Use in Dugout During IPL Match.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



