
രാജസ്ഥാൻ പെട്ടു! മാനേജരുടെ ഫോൺ ഉപയോഗം; അന്വേഷണം ആരംഭിച്ച് ബിസിസിഐ
ആർസിബിയ്ക്ക് എതിരായ മത്സരത്തിനിടെ ഡഗൗട്ടിൽ വെച്ച് റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

ഗുവാഹത്തി: ഐപിഎൽ മത്സരത്തിനിടെ ഡഗൗട്ടിൽ വെച്ച് രാജസ്ഥാൻ ടീം മാനേജർ റോമി ബിന്ദർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബിസിസിഐ. ആന്റി-കറപ്ഷൻ യൂണിറ്റ് (ACU) അന്വേഷണം നടത്തുക. തുടർന്ന് റിപ്പോർട്ട് എസിയു മേധാവിക്ക് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ നടപടിയെന്നും ബിസിസിഐ അധികൃതർ വ്യക്തമാക്കി.
“ ബിന്ദർ പ്ലേയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ (PMOA) പ്രോട്ടോകോൾ ലംഘിച്ചിട്ടുണ്ട്. മത്സരത്തിനിടെ ഡഗൗട്ടിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'' ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവാകാം. എന്നാൽ നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകും. താക്കിതോ, സസ്പെൻഷനോ ആയിരിക്കും ശിക്ഷ. അത് മാച്ച് റഫറിയുടെയും ആന്റി-കറപ്ഷൻ യൂണിറ്റിന്റെ റിപ്പോർട്ടിൻെറയും അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.
WHAT TO READ NEXT
പ്രസിദ്ധിന്റെ 'തീ' പന്തുകളില്‍ കുടുങ്ങി; ലഖ്നൗ 164ൽ ഒതുങ്ങി
ആർസിബിയ്ക്ക് എതിരായ മത്സരത്തിനിടെ ഡഗൗട്ടിൽ വെച്ച് റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. മത്സരത്തിന്റെ 11-ാം ഓവറിനിടെയാണ് സംഭവം നടന്നത്.
രാജസ്ഥാൻ യുവതാരം വൈഭവ് സൂര്യവംശിയോടൊപ്പം ഡഗൗട്ടിൽ ഇരിക്കുക ആയിരുന്നു ടീം മാനേജർ റോമി ബിന്ദർ. ഈ സമയത്താണ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് റോമി ബിന്ദർ ഉപയോഗിച്ചത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
BCCI Launches Investigation Into Rajasthan Royals Dugout Mobile Phone Incident.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


2.24 ലക്ഷം രൂപ വില; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന് വിപണിയില്‍

അജിത് അഗാര്‍ക്കര്‍ പുറത്ത്; ചീഫ് സെലക്ടര്‍ പദവിയിലേക്ക് രണ്ടുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ


