
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേട്ടത്തോടെ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോര്‍ സെര്‍ണിച്ചും ബ്ലാസ്റ്റേഴ്സിനായി ഗോള്‍ സ്കോര്‍ ചെയ്തു.
ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ പിന്നിട്ടുനിന്ന ശേഷമാണ് ഗോവയില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചു വാങ്ങിയത്. ഗോവയ്ക്കായി റൗളിന് ബോര്‍ജസി, പാസ് മുഹമ്മദ് യാസിര്‍, എന്നിവരാണ് ഗോവയുടെ സ്കോറര്‍മാര്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

മേഘാലയയോട് സമനില വഴങ്ങി; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തിരിച്ചടി
ആദ്യപകുതിയില്‍ ഒരു ഗോള്‍ പോലും സ്കോര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴസിനായില്ല. രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ ജാപ്പനീസ് താരം ഡൈസുകെ സകായ് ബ്ലാസ്റ്റേഴ്സിനായി ആദ്യം വല ചലിപ്പിച്ചു. 81ാം മിനിറ്റില്‍ ഗോവ പെനാല്‍റ്റി വഴങ്ങി. കിക്കെടുത്ത ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ നേടി. മൂന്നു മിനിറ്റിനു ശേഷം ഇടതു വിങ്ങില്‍നിന്ന് അയ്മന് നല്കിയ പാസ് ഡയമന്റക്കോസ് വീണ്ടും ലക്ഷ്യത്തിലെത്തിച്ചു.
88ാം മിനിറ്റില്‍ ഫെദോര്‍ സെര്‍ണിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് നാലിലേക്ക് ഉയര്‍ത്തി. പിന്നീട് ഗോവ ആക്രമിച്ച് കളിച്ചെങ്കിലും ബാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



