110 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ഓസീസ് പേസര്‍ ബോളണ്ട്; മികച്ച ബൗളിങ് ശരാശരി
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ സ്കോട്ട് ബോളണ്ടിന് റെക്കോര്‍ഡ്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ സ്കോട്ട് ബോളണ്ടിന് റെക്കോര്‍ഡ്. ടെസ്റ്റില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടെ ഏറ്റവും മികച്ച ബൗളിങ് ശരാശരി എന്ന റെക്കോര്‍ഡ് ആണ് ബോളണ്ട് സ്വന്തമാക്കിയത്. ബോളണ്ടിന്റെ ബൗളിങ് ശരാശരി 17.33 ആണ്. ടെസ്റ്റില്‍ കുറഞ്ഞത് 2000 പന്തുകള്‍ എറിഞ്ഞിട്ടുള്ള ബൗളര്‍മാരെ അടിസ്ഥാനമാക്കിയാണ് റെക്കോര്‍ഡ് കണക്കാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിലാണ് ബോളണ്ട് ഈ നേട്ടം കൈവരിച്ചത്. സബീനാ പാര്‍ക്കില്‍ 34 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോഴാണ് ബോളണ്ടിനെ തേടി റെക്കോര്‍ഡ് എത്തിയത്. 1900 മുതല്‍ കണക്കാക്കിയാല്‍ ഇംഗ്ലണ്ടിന്റെ സിഡ് ബാര്ണ്സ് മാത്രമാണ് ബോളണ്ടിന് മുന്നിലുള്ളത്. ബോളണ്ടിന് മുന്നിലുള്ള മറ്റ് ആറ് ബൗളര്‍മാരും 1800കളില്‍ നിന്നുള്ളവരാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈശവാവസ്ഥയാണ് ഈ കാലഘട്ടം.
ആദ്യ ഇന്നിങ്സില്‍ വെറും 225 റണ്‍സ് മാത്രമാണ് ഓസ്ട്രേലിയയ്ക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ പേസ് ആക്രമണത്തിലൂടെ ആതിഥേയരെ വെറും 143 റണ്‍സിന് ഓള് ഔട്ടാക്കി ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് ലീഡ് നേടി. വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്കോറര്‍ ജോണ്‍ കാംബെല്ലിന്റെ (36) നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതും ബോളണ്ട് ആണ്.
1915 മുതലുള്ള ക്രിക്കറ്റ് കളിക്കാരുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിങ് ശരാശരി (കുറഞ്ഞത് 2000 പന്തുകള്‍)
സ്കോട്ട് ബോളണ്ട്- (2021- ഇന്നു വരെ)- 17.33 ശരാശരി- 59 വിക്കറ്റുകള്‍
ബെര്‍ട്ട് അയേണ്മോംഗര് (1928-1933)- 17.97 ശരാശരി- 74 വിക്കറ്റുകള്‍
ഫ്രാങ്ക് ടൈസണ്‍ (1954-1959)- 18.56 ശരാശരി- 76 വിക്കറ്റുകള്‍
അക്ഷര്‍ പട്ടേല്‍ (2021-ഇന്നു വരെ)- 19.34 ശരാശരി- 55 വിക്കറ്റുകള്‍
ജസ്പ്രീത് ബുംറ (2018-ഇന്നു വരെ)- 19.48 ശരാശരി-217 വിക്കറ്റുകള്‍
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Summary
Boland Makes History In Jamaica, Records Best Bowling Average Since 1915
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




