
പാരിസില്‍ വെങ്കലം; അമന് സെഹ്രാവത്തിന് റെയില്‍വേയില്‍ സ്ഥാനക്കയറ്റം
ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഗുസ്തി വെങ്കലം നേടിയ അമന് സെഹ്രാവത്തിനു റെയില്‍വേ ജോലിയില്‍ സ്ഥാനക്കയറ്റം. നോര്‍ത്ത് റെയില്‍വേസില്‍ താരത്തെ ഓഫീസര്‍ ഒണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) പോസ്റ്റിലേക്കാണ് താരത്തിനു പ്രമോഷന്.
ഒളിംപിക്സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അനുപമ നേട്ടത്തോടെയാണ് 21കാരന് പാരിസില്‍ വെങ്കലം നേടിയത്. പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിലാണ് താരം ഗുസ്തി വെങ്കലം സ്വന്തമാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താരത്തിന്റെ ആത്മ സമര്‍പ്പണവും കഠിനാധ്വാനവും എടുത്തു പറഞ്ഞാണ് നോര്‍ത്തേണ്‍ റെയില്‍വേ സ്ഥാനക്കയറ്റം സംബന്ധിച്ചു വ്യക്തമാക്കിയത്. രാജ്യത്തിനു അഭിമാനകരമായ നേട്ടമാണ് താരം സമ്മാനിച്ചതെന്നും നോര്‍ത്തേണ്‍ റെയില്‍വേസ് വ്യക്തമാക്കി.
നേരത്തെ ടിക്കറ്റ് എക്സാമിറായിരുന്ന ഷൂട്ടിങ് താരം സ്വപ്നില്‍ കുസാലെയ്ക്കും റെയില്‍വേ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. താരവും പാരിസില്‍ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ്.
WHAT TO READ NEXT

'2036ലെ ഒളിംപിക്സ് ആതിഥേയത്വം രാജ്യത്തിന്റെ സ്വപ്നം'- പ്രധാനമന്ത്രി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



