84ാം മിനിറ്റില്‍ പകരക്കാരനായി ഉനായ് എമിറി  കളത്തിലേക്ക് വിട്ട സാമുവേല്‍ ചുക്വീസ ബയേണിന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങളെ തകര്‍ത്തു

വില്ലാറയലിനോട് സമനില വഴങ്ങിയ നിരാശയില്‍ ബയേണ്‍ താരങ്ങള്‍/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:00 am IST

News Now

മ്യൂണിച്ച്‌: ബുണ്ടസ് ലീഗ വമ്പന്മാരെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഞെട്ടിച്ച് വില്ലാറയല്‍. ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ 1-1ന് സമനില പിടിച്ചതോടെയാണ് 2-1 എന്ന ഗോള്‍ വ്യത്യാസത്തില്‍ വില്ലാറയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടന്നത്. 

ഗോള്‍ വലയിലേക്ക് എത്താനുള്ള ബയേണിന്റെ ശ്രമങ്ങളെയെല്ലാം വില്ലാറയല്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെവന്‍ഡോസ്‌കി ബയേണിന് ലീഡ് നേടിക്കൊടുത്തു. തോമസ് മുള്ളറുടെ പാസില്‍ നിന്നായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍. 

എന്നാല്‍ 84ാം മിനിറ്റില്‍ പകരക്കാരനായി ഉനായ് എമിറി  കളത്തിലേക്ക് വിട്ട സാമുവേല്‍ ചുക്വീസ ബയേണിന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങളെ തകര്‍ത്തു. 88ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറീനോയുടെ പാസില്‍ നിന്ന് വന്ന ചുക്വീസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വല കുലുക്കുകയായിരുന്നു. 

ബയേണിനെ വീഴ്ത്തി സെമിയില്‍ കടന്ന വില്ലാറയല്‍ താരങ്ങളുടെ ആഘോഷം/ഫോട്ടോ: എഎഫ്പി

ബയേണിനെ വീഴ്ത്തി സെമിയില്‍ കടന്ന വില്ലാറയല്‍ താരങ്ങളുടെ ആഘോഷം/ഫോട്ടോ: എഎഫ്പി

ഉനായ് എമിറിയുടെ മറുപടി ആഴ്‌സണലിനും

ആഴ്‌സണലില്‍ നിന്ന് തന്നെ പുറത്താക്കിയതിന് ഉള്‍പ്പെടെ ഇവിടെ മറുപടി നല്‍കുകയാണ് വില്ലാറയലിലൂടെ ഉനായ് എമിറി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് അവസാന 16ലേക്ക് വന്നത്. ഇവിടെ യുവന്റ്‌സിനെ പുറത്താക്കി ക്വാര്‍ട്ടറിലേക്ക് കടന്നു. 

ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ബയേണിനെ 1-0ന് തോല്‍പ്പിച്ചപ്പോഴും രണ്ടാം പാദത്തില്‍ ബയേണിന് മുന്‍പില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന വിലയിരുത്തലുകള്‍ ശക്തമായിരുന്നു. ലെവന്‍ഡോസ്‌കി വല കുലുക്കുക കൂടി ചെയ്തതോടെ ബയേണ്‍ സെമിയിലേക്ക് കടക്കുമെന്ന് തോന്നിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ