
വിന്‍ഡീസ് വെടിക്കെട്ടില്‍ നിലംപരിശായി ദക്ഷിണാഫ്രിക്ക; പരമ്പര തൂത്തുവാരി
നിക്കോളാസ് പുരനായിരുന്നു അത്യുഗ്ര പ്രകടനം പുറത്തെടുത്തത്. 13 പന്തില്‍ 35 റണ്‍സ് നേടി

ട്രിനിഡാഡ്: ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന ടി20യിലെ അവസാന മത്സരത്തിലെ ഗംഭീരവിജയത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. ടി20 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര 3-0നാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ വിന്‍ഡീസ് താരങ്ങളുടെ വെടിക്കെട്ട് പ്രകടനാണ് എട്ട് വിക്കറ്റ് വിജയം സമ്മാനിച്ചത്.
മഴ മൂലം മത്സരം 13 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കക്കായി തകര്‍ത്തടിച്ചത്. 15 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 40 റണ്‍സടിച്ച സ്റ്റബ്‌സിന് പുറമെ 12 പന്തില്‍ 20 റണ്‍സടിച്ച ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും 24 പന്തില്‍ 27 റണ്‍സടിച്ച ഓപ്പണര്‍ റിക്കിള്‍ട്ടനും തിളങ്ങി വിന്‍ഡീസിനായി റൊമാരിയോ ഷെഫേര്‍ഡ്രണ്ട് വിക്കറ്റെടുത്തു.
24 പന്തില്‍ 42 റണ്‍സെടുത്ത ഷായ് ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. നിക്കോളാസ് പുരനായിരുന്നു അത്യുഗ്ര പ്രകടനം പുറത്തെടുത്തത്. 13 പന്തില്‍ 35 റണ്‍സ് നേടി. നാലു സിക്‌സറുകളും രണ്ടു ബൗണ്ടറികളും ഇതില്‍പ്പെടുന്നു.
Nicky P gets straight to business!ðð¥ #WIvSA #T20Fest pic.twitter.com/gUGHIhHbtn
— Windies Cricket (@windiescricket) August 27, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Hettie gets in the groove! ðð¥#WIvSA #T20Fest pic.twitter.com/qSBkXicxaf
— Windies Cricket (@windiescricket) August 28, 2024
ഷിമ്രോണ്‍ ഹെറ്റ്‌മെയറും 17 പന്തില്‍ 31 റണ്‍സ് നേടിയതോടെ വിന്‍ഡീസ് അതിവേഗം ലക്ഷ്യത്തിലെത്തി. നാലാം ഓവറില്‍ പുരന്‍ പുറത്താവുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 60 റണ്‍സിലെത്തിയിരുന്നു. പിന്നീട് ഷായ് ഹോപ്പും ഹെറ്റ്‌മെയറും ചേര്‍ന്ന് വിന്‍ഡീസിനെ ലക്ഷ്യത്തിലെത്തിച്ചു. ഹോപ്പ് ഒരു ഫോറും നാലു സിക്‌സും പറത്തി. നേരത്തെ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 1-0ന് സ്വന്തമാക്കിയിരുന്നു.
WHAT TO READ NEXT

ജയ്ഷാ ഐസിസിയുടെ പുതിയ ചെയര്മാന്, തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



