മെസി വഴിയൊരുക്കി; ലൗതാരോ മാര്‍ട്ടിനെസിന്റെ ഗോളില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍- വീഡിയോ

കോപ്പ അമേരിക്കന്‍ ഫുട്‌ബോളില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍

copa america football
ലൗതാരോ മാര്‍ട്ടിനെസ് Source by : IMAGE CREDIT: copa america
Last Updated :26 June 2024, 9:21 am IST

ന്യൂ ജഴ്‌സി: കോപ്പ അമേരിക്കന്‍ ഫുട്‌ബോളില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍.ഗ്രൂപ്പ് എ മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

88-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ലൗതാരോ മാര്‍ട്ടിനെസ് ആണ് വിജയഗോള്‍ നേടിയത്. കോപ്പ അമേരിക്കയില്‍ നോക്കൗണ്ടിലേക്ക് കടക്കുന്ന ആദ്യ ടീമാണ് അര്‍ജന്റീന. മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ വീണത്. മെസി ഉയര്‍ത്തിയടിച്ച പന്ത് ഒന്നു രണ്ടു പാസുകള്‍ക്ക് ശേഷം മുന്നിലെത്തിയപ്പോള്‍ മാര്‍ട്ടിനെസ് കൃത്യമായി വലയില്‍ എത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കളിയില്‍ ഉടനീളം ആധിപത്യം അര്‍ജന്റീനയ്ക്ക് ആയിരുന്നു. 62 ശതമാനവും പന്ത് കൈവശം വച്ചിരുന്നത് അര്‍ജന്റീനയായിരുന്നു. ഗോള്‍ ലക്ഷ്യമാക്കി പോസ്റ്റിന് നേരെ 9 ഷോട്ടുകളാണ് അര്‍ജന്റീന അടിച്ചത്. മൂന്ന് തവണ മാത്രമാണ് അര്‍ജന്റീന ഗോളിയെ ചിലിക്ക് പരീക്ഷിക്കാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now