
News Now
ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
വിവാഹത്തെച്ചൊല്ലി തര്ക്കം; ഇടുക്കിയില് 18 കാരിയെ കൊന്ന് പെട്രോള് ഒഴിച്ചു കത്തിച്ചു; 19 കാരന് പിടിയില്

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

മുംബൈ: ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിനിടെ ട്രാക്ടർ ഓടിച്ച് മൈതാനം തകർത്ത് പ്രാദേശിക രാഷ്ട്രീയ നേതാവ്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം നടന്നത്. ടൂർണമെന്റിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രാദേശിക നേതാവിന്റെ ട്രാക്ടർ പ്രയോഗം. സംഘാടകർ വിഷയത്തിൽ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ജൽഗാവ് ജില്ലയിൽ നടന്ന എംഎൽഎ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിലാണ് സംഭവം. ഏപ്രിൽ 12-ന് നടന്ന ഈ ഫൈനൽ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ട്രാക്ടറുമായി നേതാവിന്റെ വരവ്. പുക പറപ്പിച്ച് ട്രാക്ടറുമായി ഗ്രൗണ്ടിലെത്തിയ ഇയാൾ പിച്ച് മുഴുവൻ ഉഴുതുമറിച്ചു. പിച്ച് തകർന്നതോടെ മത്സരം തുടരാൻ കഴിയാത്ത സാഹചര്യമായി. തുടർന്ന് മത്സരം റദ്ദാക്കിയതായി സംഘാടകർ അറിയിക്കുകയും ചെയ്തു.
Angered by his friend's refusal to be invited to a cricket tournament in Jalgaon, he ploughed the entire pitch with a tractor.#SRHvsCSK pic.twitter.com/oGGNVob0EM
— Suneelkumar pathak (@suneelkumarp413) April 18, 2026
ധരംഗാവ് മുനിസിപ്പൽ കൗൺസിലിന്റെ പ്രസിഡന്റാണ് ഈ സംഭവത്തിന് പിന്നിൽ. ടൂർണമെന്റിലേക്ക് ക്ഷണിക്കാത്തതിനാലാണ് അദ്ദേഹം ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്നാണ് സംഘാടകരുടെ ആരോപണം. ഏതായാലും, സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.
Summary
Cricket Final Called Off After Politician Damages Pitch With Tractor.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





