ഞാനാണിവിടെ കളിക്കുന്നതെന്നും മെസി അല്ലെന്നും റൊണാള്‍ഡോ ആരാധകര്‍ക്ക് നേരെ രൂക്ഷമായി പറഞ്ഞു.

റൊണാള്‍ഡോSource by : എക്‌സ്
Last Updated :9 February 2024, 3:39 pm IST

News Now

റിയാദ്: റിയാദ് സീസണ്‍ കപ്പ് ഫൈനലിനിടെ അല്‍ ഹിലാല്‍ ആരാധകരോട് കയര്‍ത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മെസിയെ പിന്തുണച്ച അല്‍ ഹിലാല്‍ ആരാധകരോടാണ് താരം മൈതാനത്ത് നിന്ന് കയര്‍ത്തത്. ആരാധകര്‍ക്കു നേരെ കൈചൂണ്ടി രൂക്ഷമായി പ്രതികരിക്കുന്ന പോര്‍ച്ചുഗീസ് താരത്തിന്റെ വീഡിയോയും പുറത്തുവന്നു.

ഞാനാണിവിടെ കളിക്കുന്നതെന്നും മെസി അല്ലെന്നും റൊണാള്‍ഡോ ആരാധകര്‍ക്ക് നേരെ രൂക്ഷമായി പറഞ്ഞു. നേരത്തെ മെസിയുടെ ഇന്റര്‍ മയാമിയുമായുള്ള മത്സരത്തില്‍ അല്‍ നസര്‍ നിരയില്‍ പരിക്കു കാരണം ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. എന്നാല്‍ എതിരില്ലാത്ത ആറുഗോളിന് അമേരിക്കന്‍ മേജര്‍ സോക്കര്‍ ക്ലബിനെ കീഴടക്കിയാണ് അല്‍ നസര്‍ കലാശ കളിക്ക് യോഗ്യത നേടിയത്.

ഫൈനലില്‍ ക്രിസ്റ്റിയാനോ കളത്തിലിറങ്ങിയെങ്കിലും (2-0) അല്‍ ഹിലാലിനോട് അല്‍നസര്‍ തോറ്റ് പുറത്തായി. മത്സരശേഷം കളം വിടുമ്പോഴും ആരാധകരോടുള്ള ദേഷ്യം താരം മറച്ചു വെച്ചില്ല.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച അല്‍ നസറിനെ ഏകപക്ഷീയമായ രണ്ടുഗോളിനാണ് (2-0) കീഴടക്കിയത്. കിങ് ഫഹദ് സ്‌പോട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

17ാം മിനിറ്റില്‍ മിലിങ്കോവിച് സാവിചാണ് ആദ്യ ഗോള്‍ നേടിയത്. 30ാം മിനിറ്റില്‍ സലീം അല്‍ ദൗസരിയിലൂടെ അല്‍ ഹിലാല്‍ ലീഡ് ഇരട്ടിയാക്കി (20). രണ്ടു ഗോള്‍ പിന്നിലായ അല്‍ നസ്ര്‍ മറുപടി ഗോളിനായി അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates