പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും 11 ഗോള്‍ വീതം നേടി

ഫൈനൽ മത്സരത്തിൽ നിന്ന് Source by : എഎൻഐ
Last Updated :9 February 2024, 2:24 pm IST

News Now

ധാക്ക: വനിതകളുടെ സാഫ് അണ്ടര്‍ 19 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും സംയുക്ത ചാമ്പ്യന്മാര്‍. ബംഗ്ലാദേശിലെ ധാക്ക ബിഎസ്എസ്എസ്എംകെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനൽ മത്സരത്തില്‍ നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില പാലിച്ചതിനെത്തുടര്‍ന്നാണ് ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്.

കളിയുടെ തുടക്കത്തില്‍ സിബാനി ദേവി നോംങ്‌മെകപാമിന്റെ ഗോളിലൂടെ ഇന്ത്യയാണ് മുന്നിലെത്തിയത്. എന്നാല്‍ അഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ സഗോരിക ബംഗ്ലാദേശിന്റെ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും 11 ഗോള്‍ വീതം നേടി. ഷൂട്ടൗട്ടില്‍ ഇരു ടീമുകളുടേയും എല്ലാ കളിക്കാരും ഗോള്‍ നേടിയതോടെയാണ് സമനില കുരുക്ക് വീണ്ടും വന്നത്. തുടര്‍ന്ന് ടോസ് ഇട്ട് വിജയിയെ നിശ്ചയിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

ഇതുപ്രകാരം ടോസിട്ടപ്പോള്‍ ഇന്ത്യ വിജയിച്ചു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. രണ്ടു മണിക്കൂറിന് ശേഷം ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതുപ്രകാരം ഇടു ടീമുകളും ട്രോഫി പങ്കിടും. വനിതകളുടെ സാഫ് മത്സരചരിത്രത്തില്‍ ബംഗ്ലാദേശ് മണ്ണില്‍ ഇന്ത്യ കിരീടം നേടുന്നത് ആദ്യമായാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates