
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ടൂറിന്: സഹതാരങ്ങളോട് വിട പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്ഡോ മടങ്ങിയതായി റിപ്പോര്ട്ട്. ടീമിന്റെ പരിശീലന സമയത്ത് എത്തിയ ക്രിസ്റ്റ്യാനോ 40 മിനിറ്റ് മാത്രമാണ് ഇവിടെ ചിലവഴിച്ചത്.
യുവന്റ്സ് വിടാനുള്ള തിരുമാനത്തില് ക്രിസ്റ്റിയാനോ ഉറച്ചു നില്ക്കുന്നു എന്നാണ് പരിശീലന സെഷന് ഉപേക്ഷിക്കുന്നതിലൂടെ വ്യക്തമാവുന്നത്. ക്രിസ്റ്റ്യാനോയുടെ ഏജന്റും മാഞ്ചസ്റ്റര് സിറ്റിയും തമ്മിലുള്ള ചര്ച്ചകള് പുരോഗമിക്കുകയാണ്. ട്രാന്സ്ഫര് സംബന്ധിച്ച ധാരണയില് എത്തിയിട്ടില്ലെന്നാണ് റിപ്പോര്ട്ടുകള്.
Cristiano Ronaldo has left Juventus training center after 40 minutes to say goodbye to his teammates. He only wants to leave the club in the next hours. #Ronaldo
â Fabrizio Romano (@FabrizioRomano) August 27, 2021
NO training today. Ronaldo is waiting for Mendes to bring the official bid as itâs still verbal with Man City.
ആഗസ്റ്റ് 31നാണ് ട്രാന്സ്ഫര് വിന്ഡോ അവസാനിക്കുന്നത്. ഈ ആഴ്ച സീരി എയിലെ എംപോളിയുമായുള്ള മത്സരത്തില് യുവന്റ്സിനായി ഇറങ്ങാന് താത്പര്യമില്ലെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കി കഴിഞ്ഞതായാണ് സൂചനകള്. ഡ്രസ്സിങ് റൂമിലെ ലോക്കറില് നിന്ന് ക്രിസ്റ്റിയാനോ തന്റെ വസ്തുക്കളെല്ലാം മാറ്റി.
25 മില്യണ് യൂറോ യുവന്റ്സ് ആവശ്യപ്പെടുന്നതാണ് മാഞ്ചസ്റ്റര് സിറ്റിയെ പിന്നോട്ട് വലിക്കുന്നത്. യുവന്റ്സുമായുള്ള കരാറില് ഒരു വര്ഷം കൂടിയാണ് ക്രിസ്റ്റിയാനോയ്ക്ക് ഇനി ബാക്കിയുള്ളത്. 2018ല് വമ്പന് തുകയ്ക്കാണ് ക്രിസ്റ്റ്യാനോ റയലില് നിന്ന് യുവന്റ്സിലേക്ക് ചേക്കേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

