മത്സരം ജയിച്ചതിന്റെ ആവേശം; കൈവിട്ട് സൈക്കിൾ ചവിട്ടി ഭാര്യയെ ഇടിച്ചു തെറിപ്പിച്ച് താരം; വൻ അപകടം (വീഡിയോ)

ലൂയി കാർലോസ് ചിയ എന്ന സൈക്കിളിസ്റ്റിനാണ് അബദ്ധം പിണഞ്ഞത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:02 am IST
Edited by :migrator

ബൊ​ഗോട്ട: സൈക്കിളിങ് മത്സരത്തിലെ വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷം ഒരു ദുരന്തമായി മാറുമെന്ന് ആ കൊളംബിയൻ താരം ഒരിക്കൽ പോലും ആലോചിച്ചു കാണില്ല. ആഘോഷം ‘കൈ‘വിട്ടപ്പോൾ സൈക്കിൾ ചെന്ന് ഇടിച്ചു തെറിപ്പിച്ചത് സ്വന്തം ഭാര്യയെ. കൊളംബിയയിൽ നടന്ന പ്രൊഫഷണൽ സൈക്കിളിങ് മത്സരത്തിനിടെയാണ് അപക‌ടം.

ലൂയി കാർലോസ് ചിയ എന്ന സൈക്കിളിസ്റ്റിനാണ് അബദ്ധം പിണഞ്ഞത്. വിജയാഘോഷത്തിനിടെ രണ്ട് കൈകളും വിട്ട് ആവേശത്തിൽ സൈക്കിൾ ചവിട്ടി എത്തിയ താരം നേരെ ചെന്നിടിച്ചത് ഫിനിഷിങ് ലൈനിനു പിന്നിൽ വിജയ ചിത്രം എടുക്കാൻ കാത്തു നിന്ന ഭാര്യയെ. 

ഒന്നാം സ്ഥാനം ഉറപ്പായതിന് പിന്നാലെ ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി ചിയ ആഘോഷം തുടങ്ങി. അതിനിടെ മുന്നോട്ടു നീങ്ങിയ സൈക്കിൾ നേരെ ചെന്ന് ഭാര്യയെ ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ ചിയയുടെ ഭാര്യയുടെ ബോധം നഷ്ടമായി നിലത്തു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഒട്ടേറെ പേരുടെ ക്യാമറയിൽ പതിയുകയും ചെയ്തു. 

അബോധാവസ്ഥയിലായ താരത്തിന്റെ ഭാര്യയെ ആശുപത്രിയിലേക്കു മാറ്റി. അവർക്കു നാല് സ്റ്റിച്ചുകൾ ഇടേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്. 

ബ്രെയ്ക്ക് പിടിക്കാൻ താൻ ശ്രമിച്ചതാണ്. പക്ഷേ അതു പ്രവർത്തിച്ചില്ല. ഭാര്യയെയാണ് സൈക്കിൾ ചെന്നിടിച്ചത്, പക്ഷേ അത് ആരെ വേണമെങ്കിലും ആകാമായിരുന്നുവെന്നു ചിയ പറയുന്നു. സംഭവത്തിന്റെ ഞെട്ടലിലാണു ഭാര്യ ഇപ്പോഴുമെന്നും സൈക്കിളിനു മുന്നിൽ നിന്ന് മാറാൻ അവൾ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായിട്ടില്ലെന്നും ചിയ പ്രതികരിച്ചു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now