ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചതോടെ, നിലവില്‍ 16 പോയിന്റുള്ള രാജസ്ഥാന്‍ പ്ലേഓഫ് ഉറപ്പിച്ചു

sanju samson
രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍Source by : ഫയൽ
Last Updated :15 May 2024, 9:53 am IST

News Now

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചതോടെ, നിലവില്‍ 16 പോയിന്റുള്ള രാജസ്ഥാന്‍ പ്ലേഓഫ് ഉറപ്പിച്ചു. ഇന്നലത്തെ മത്സരം കളിച്ചതും ജയിച്ചതും ഡല്‍ഹിയാണെങ്കിലും ഡല്‍ഹി ആരാധകരേക്കാള്‍ ഈ ജയം ആഘോഷിച്ചത് രാജസ്ഥാന്‍, ബംഗളൂരു, ചെന്നൈ ആരാധകരാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹിക്കെതിരെ 19 റണ്‍സ് തോല്‍വി വഴങ്ങിയതോടെ ലഖ്‌നൗവിന് ഇനി അവസാന ലീഗ് മത്സരം ജയിച്ചാലും 14 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. നെറ്റ് റണ്‍റേറ്റില്‍ ലഖ്‌നൗവിനേക്കാള്‍ മുന്നിലുള്ള ബംഗളൂരുവിന് അടുത്ത മത്സരത്തില്‍ ചെന്നൈയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. തിരിച്ച് ബംഗളൂരുവിനെതിരായ ജയം ചെന്നൈയ്ക്കും പ്ലേഓഫിലേക്കുള്ള വഴിതുറക്കും. കൊല്‍ക്കത്ത നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്.

ലഖ്‌നൗവിനെ തോല്‍പ്പിച്ചതോടെ 14 പോയിന്റ് ആയെങ്കിലും മൈനസ് നെറ്റ് റണ്‍റേറ്റുള്ള ഡല്‍ഹിക്ക് പ്ലേഓഫ് സാധ്യത അതിവിദൂരം മാത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates