
ധോനിയുടെ ആ ഉപദേശം എന്റെ ട്രാക്ക് മാറ്റി, ഓരോ തവണ ഇറങ്ങുമ്പോഴും ഓര്‍ക്കും: ശിവം ദുബെ
നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്.

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സ് വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം സൂപ്പർ 8ൽ പ്രവേശിച്ചിരിക്കയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 4 മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്. എന്നാൽ തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നിൽ മുൻ ഇന്ത്യൻ താരം എം എസ് ധോനി ആണെന്ന് ശിവം ദുബെ മാധ്യമങ്ങളോട് പറഞ്ഞു.
“ഐപിഎല്ലിൽ ആദ്യമായി എത്തിയപ്പോൾ ഷോർട്ട് ബോളുകൾ നേരിടാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. കൃത്യമായി പന്ത് ബൗണ്ടറി പഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പോരായ്മ എന്റെ കരിയറിനെ തന്നെ ബാധിക്കുമെന്ന് മനസിലായതയോടെ ഓഫ് സീസണിൽ പ്രത്യേക പരിശീലനം നടത്തിയിരുന്നു'' ദുബെ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്‌സിൽ എത്തിയതോടെ എന്റെ ബാറ്റിങ് ശൈലി മാറി. അതിന് സഹായിച്ചത് എം എസ് ധോനി ആണെന്നും അദ്ദേഹം വ്യക്തമാക്കി.
“മഹി ഭായി (ധോനി) എന്നോട് പറഞ്ഞത്, ഷോർട്ട് ബോളുകൾ സിക്‌സിന് ശ്രമിക്കേണ്ട. പകരം ബൗണ്ടറിയോ സിംഗിളോ എടുത്താൽ മതി. ഈ ഉപദേശമാണ് ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും എന്റെ മനസിൽ ഉണ്ടാകാറുള്ളത്'' ദുബെ പറഞ്ഞു. 2022 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായ ദുബെയും ധോനിയും തമ്മിൽ ശക്തമായ സുഹൃദമാണ് നിലനിൽക്കുന്നത്. ഇരുവരും ചെന്നൈ ടീമിലെ നിർണായക ഘടകമാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Dhoni’s Simple Advice Helped Shivam Dube Conquer the Short Ball.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കല്യാണം കഴിഞ്ഞാൽ പിന്നെ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന് വിചാരിക്കുന്നവരുണ്ട്; അങ്ങനെ നടക്കുന്നതിൽ എന്താണ് തെറ്റ് ?'

'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'


