ഒരു കളിയും കളിച്ചില്ല, പക്ഷേ ലോകകപ്പ് നേടി!

കളിക്കാനിറങ്ങാതെ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ താരങ്ങള്‍

Didn't play a game
ലോകകപ്പുമായി സഞ്ജു സാംസണ്‍Source by : എക്സ്
Last Updated :2 July 2024, 2:13 pm IST

ലോകകപ്പ് ക്രിക്കറ്റ് പോലെയുള്ള വലിയ പോരാട്ടങ്ങള്‍ക്ക് ടീമുകള്‍ 15 അംഗങ്ങളെ വരെയാണ് കളിക്കാരായി ടീമില്‍ ഉള്‍പ്പെടുത്തുന്നത്. 11 പേരാണ് മൈതാനത്തിറങ്ങുക. ടീമിലെ ശേഷിക്കുന്ന നാല് പേര്‍ക്ക് ചിലപ്പോള്‍ അവസരം കിട്ടും, ചിലപ്പോള്‍ കിട്ടിയില്ല എന്നും വരാം. പക്ഷേ നേട്ടത്തില്‍ അവരുടെ പേരും ഉണ്ടാകും.

1സുനില്‍ വാല്‍സന്‍

സുനില്‍ വാല്‍സന്‍

സുനില്‍ വാല്‍സന്‍

എക്സ്

1983ല്‍ ഇന്ത്യ കന്നി ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിലുണ്ടായിരുന്ന മലയാളി താരമാണ് സുനില്‍ വാല്‍സന്‍. ആ ലോകകപ്പില്‍ ഒരു കളി പോലും കളിക്കാത്ത ടീമിലെ ഏക താരവും വാല്‍സന്‍ തന്നെ!

2പിയൂഷ് ചൗള

പിയൂഷ് ചൗള

പിയൂഷ് ചൗള

ഫെയ്സ്ബുക്ക്

2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ മുത്തമിടുമ്പോള്‍ ടീമില്‍ അംഗമായിരുന്നു സ്പിന്നര്‍ പിയൂഷ് ചൗള. എന്നാല്‍ ഒരു കളി പോലും താരം കളിച്ചില്ല.

3സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

എക്സ്

ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇടംപിടിച്ച മലയാളി താരം. ഒരു കളിയും പക്ഷേ സഞ്ജു കളിച്ചില്ല. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായാണ് താരത്തെ ഉള്‍പ്പെടുത്തിയത്. അവസരം കിട്ടിയത് ഋഷഭ് പന്തിനായിരുന്നു.

4യശസ്വി ജയ്‌സ്വാള്‍

യശസ്വി ജയ്‌സ്വാള്‍

യശസ്വി ജയ്‌സ്വാള്‍

ഫെയ്സ്ബുക്ക്

ഇത്തവണ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ യശസ്വിയുമുണ്ടായിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം കിട്ടിയില്ല. ഓപ്പണറായാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ പക്ഷേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്ഥാനക്കയറ്റം കിട്ടി വിരാട് കോഹ്‌ലിയുമാണ് സ്ഥിരമായി ഓപ്പണ്‍ ചെയ്തത്.

5യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

എക്സ്ഫെ

ഇത്തവണ ടീമിലുള്‍പ്പെട്ടെങ്കിലും ചഹലിനും കളിക്കാന്‍ അവസരം ലഭിച്ചില്ല. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് സ്പിന്നര്‍മാരായി അന്തിമ ഇലവനില്‍ അവസരം കിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now