
'ഡബിള്‍ സെഞ്ച്വറി' തൂക്കി ഇഷാന്‍ കിഷന്‍!
ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറില്‍

ചെന്നൈ: ദുലീപ് ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് സോണിനെതിരെ ഡബിള്‍ സെഞ്ച്വറിയടിച്ച് ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍. 270 പന്തുകള്‍ നേരിട്ട് 26 ഫോറും 2 സിക്‌സും സഹിതം ഇഷാന്‍ 203 റണ്‍സില്‍ എത്തിയാണ് ഇരട്ട സെഞ്ച്വറി നേടിയത്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഈസ്റ്റ് സോണ്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 567 റണ്‍സെന്ന നിലയില്‍. ഇഷാനൊപ്പം (215) അനുകുല്‍ റോയ് ആണ് (31) ക്രീസില്‍.
നേരത്തെ കുമാര്‍ കുശാഗ്രയും ഈസ്റ്റ് സോണിനായി സെഞ്ച്വറി നേടിയിരുന്നു. ശതകം നേടിയതിനു പിന്നാലെ താരം പുറത്തായി. 132 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം കുശാഗ്ര 101 റണ്‍സെടുത്തു മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഇഷാന്‍- കുമാര്‍ കുശാഗ്ര സഖ്യം 230 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.
നേരത്തെ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ (72), ശിഖര്‍ മോഹന്‍ (85) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഈസ്റ്റ് സോണ്‍ സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 15കാരന്‍ വണ്ടര്‍ കിഡ് ഓപ്പണര്‍ വൈഭവ് സൂര്യവംശി 44 റണ്‍സെടുത്തും മടങ്ങി.
സൗത്ത് സോണിനായി ത്രിപുരന വിജയ്, ചാമ മിലിന്ദ് എന്നിവര്‍ 2 വീതം വിക്കറ്റുകള്ഡട വീഴ്ത്തി. അഭിമന്യു ഈശ്വരന്‍ റണ്ണൗട്ടായാണ് മടങ്ങിയത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Ishan Kishan Hits Double Ton, Duleep Trophy Final East Zone vs South Zone updates
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





