ഇഷാന്‍ കിഷന്‍ 170*, കുമാര്‍ കുശാഗ്രയ്ക്കും സെഞ്ച്വറി; ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലേക്ക്

ദുലീപ് ട്രോഫി ഫൈനല്‍

Duleep Trophy Final
Duleep Trophy Final x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :7 സെപ്റ്റംബർ 2026, 11:43 am IST

ചെന്നൈ: ദുലീപ് ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലേക്ക്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഈസ്റ്റ് സോണ്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 490 റണ്‍സെന്ന നിലയില്‍.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷനു പിന്നാലെ കുമാര്‍ കുശാഗ്രയും ഈസ്റ്റ് സോണിനായി സെഞ്ച്വറി നേടി. ശതകം നേടിയതിനു പിന്നാലെ താരം പുറത്തായി. 132 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം കുശാഗ്ര 101 റണ്‍സെടുത്തു മടങ്ങി.

നിലവില്‍ 206 പന്തില്‍ 21 ഫോറും 2 സിക്‌സും 170 റണ്‍സുമായി ഇഷാന്‍ കിഷനും 1 റണ്‍സുമായി അനുകുല്‍ റോയിയുമാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ ഇഷാന്‍- കുമാര്‍ കുശാഗ്ര സഖ്യം 230 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

നേരത്തെ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ (72), ശിഖര്‍ മോഹന്‍ (85) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഈസ്റ്റ് സോണ്‍ സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 15കാരന്‍ വണ്ടര്‍ കിഡ് ഓപ്പണര്‍ വൈഭവ് സൂര്യവംശി 44 റണ്‍സെടുത്തും മടങ്ങി.

സൗത്ത് സോണിനായി ത്രിപുരന വിജയ്, ചാമ മിലിന്ദ് എന്നിവര്‍ 2 വീതം വിക്കറ്റുകൾ വീഴ്ത്തി. അഭിമന്യു ഈശ്വരന്‍ റണ്ണൗട്ടായാണ് മടങ്ങിയത്.

News Now

Summary

Duleep Trophy Final: Kumar Kushagra has lost his wicket right after completing his hundred. Ishan Kishan meanwhile marches on after completing a stunning 150

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates