മറികടന്നത് കയ് ഹവെര്‍ട്സിനെ

Florian Wirtz becomes youngest German scorer
ഫ്ലോറിയന്‍ വിയെറ്റ്സ്Source by : ട്വിറ്റര്‍
Last Updated :15 June 2024, 12:27 pm IST

News Now

മ്യൂണിക്ക്: സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിൽ ജർമനി വമ്പൻ ജയമാണ് ആഘോഷിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ജർമനി ലീ‍ഡെടുത്തു. ഈ ​ഗോൾ നേടിയത് 21കാരൻ ഫ്ളോറിയൻ വിയെറ്റ്സായിരുന്നു. താരം അതോടെ ഒരു നേട്ടവും സ്വന്തം പേരിലാക്കി.

യൂറോ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ജർമനിയുടെ ആദ്യ മത്സരത്തിൽ ​ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വിയെറ്റ്സ് സ്വന്തമാക്കിയത്. 22 വയസുള്ളപ്പോൾ ​ഗോൾ നേടിയ ദേശീയ ടീമിലെ സഹ താരം കൂടിയായ കയ് ഹവെർട്സിന്റെ റെക്കോർഡാണ് വിയെറ്റ്സ് പഴങ്കഥയാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബയർ ലെവർകൂസന്റെ ചരിത്രമെഴുതിയുള്ള ബുണ്ടസ് ലീ​ഗ കിരീട നേട്ടത്തിൽ ഈ യുവ താരത്തിന്റെ പങ്ക് നിർണായകമായിരുന്നു. ജമാൽ മുസിയാലയും വിയെറ്റ്സും ചേർന്ന സഖ്യം സ്കോട്ലൻഡിനു ആദ്യ പോരിൽ വലിയ ഭീഷണിയായിരുന്നു. 2021ലാണ് വിയെറ്റ്സ് ദേശീയ ടീമിലെത്തുന്നത്. 2020 മുതൽ ലെവർകൂസൻ താരമാണ് വിയെറ്റ്സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates