മോഷ്ടാക്കളെ നേരിട്ടപ്പോള്‍ ബാജിയോയുടെ നെറ്റിക്കു പരിക്കേറ്റു.

Ex-Italy star Roberto Baggio, family robbed at gunpoint
റോബര്‍ട്ടോ ബാജിയോSource by : എക്‌സ്‌
Last Updated :22 June 2024, 11:29 am IST

News Now

റോം: യൂറോ കപ്പില്‍ സ്‌പെയിനിനെതിരെ രാജ്യത്തിന്റെ കളി കാണുന്നതിനിടെ മുന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം റോബര്‍ട്ടോ ബാജിയോയെയും കുടുംബത്തെയും തോക്കിന്റെ മുനയില്‍ നിര്‍ത്തി വീട്ടില്‍ കവര്‍ച്ച. മോഷ്ടാക്കളെ നേരിട്ടപ്പോള്‍ ബാജിയോയുടെ നെറ്റിക്കു പരിക്കേറ്റു.

വടക്കന്‍ ഇറ്റലിയിലെ അല്‍തവില്ല വിസെന്റീനയിലെ വില്ലയിലാണ് മോഷ്ടാക്കള്‍ അതിക്രമിച്ച് കയറിയത്. ആഭരണങ്ങളും വാച്ചുകളും പണവും മോഷ്ടിച്ച സംഘം ബാജിയോയെയും കുടുംബത്തെയും പൂട്ടിയിട്ടു. അഞ്ചുപേരാണ് വീട്ടില്‍ അതിക്രമിച്ചുകയറിയതെന്ന് ചില പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ തോക്കുകൊണ്ടുള്ള അടിയിലാണ് താരത്തിന്റെ നെറ്റിക്കു പരിക്കേറ്റത്. ബാജിയോയുടെ നെറ്റിയില്‍ തുന്നലിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതായി ബാജിയോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറ്റലിക്ക് വേണ്ടി 56 മത്സരങ്ങള്‍ കളിച്ച ബാജിയോ 27 ഗോളുകള്‍ നേടിയിട്ടുണ്ട്. രാജ്യത്തെ മുന്‍നിര ക്ലബ്ബുകളായ യുവന്റസ്, ഇന്റര്‍ മിലാന്‍, എസി മിലാന്‍ എന്നിവയ്ക്കായും അദ്ദേഹം കളിച്ചു. യൂറോകപ്പിലെ ഇറ്റലിക്കെതിരായ മത്സരത്തില്‍ സ്‌പെയിനിനായിരുന്നു വിജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates