
ഗോള്‍ മഴ! 10 ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ജയം, ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബാപെ മുന്നില്‍
1966-ല്‍ കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് വേദിയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

മിയാമി: ഗോള്‍ മഴ പെയ്ത ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം.പത്തു ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ നാലിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയം പിടിച്ചടക്കിയത്.
1966-ല്‍ ലോകകിരീടം നേടിയ ശേഷം ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രത്തില്‍ നേടുന്ന ഏറ്റവും മികച്ച നേട്ടമാണിത്.1966-ല്‍ കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് വേദിയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഹാട്രിക് നേടിയപ്പോള്‍, ഇരട്ട ഗോളുകളുമായി ഫ്രഞ്ച് നായകന് കിലിയന്‍ എംബാപ്പെ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ലയണല്‍ മെസ്സിയെ മറികടന്നു. ഈ സീസണിലെയും ഏക്കാലത്തെയും ഗോള്‍വേട്ടക്കാരില്‍ എംബാപ്പെ ഒന്നാമതെത്തി. ഈ സീസണില്‍ 10 ഗോളും ആകെ 22 ഗോളുകളുമാണ് അദ്ദേഹത്തിന്റെ നേട്ടം. ലയണല്‍ മെസിയാണ് തൊട്ടുപിന്നില്‍.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഡെക്ലന്‍ റൈസിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തു. 18-ാം മിനിറ്റില്‍ എസ്രി കോന്‍സയും, 37, 45+1 മിനിറ്റുകളില്‍ ബുക്കായോ സാകയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 4-0 ന് മുന്നിലെത്തി.
രണ്ടാംപകുതിയില്‍ ഫ്രാന്‍സ് ശക്തമായി തിരിച്ചടിച്ചു. 48, 66 മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെയും 54-ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍ക്കോളയും ഫ്രാന്‍സിനായി സ്കോര്‍ ചെയ്തതോടെ കളിയിലെ ലീഡ് 4-3 ആയി കുറഞ്ഞു. എന്നാല്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സാക തന്റെ ഹാട്രിക് തികച്ചു (53). തൊട്ടുപിന്നാലെ ഇഞ്ചുറി ടൈമില്‍ (90+6) ഉസ്മാന് ഡെംബെലെ ഫ്രാന്‍സിന്റെ നാലാം ഗോള്‍ കണ്ടെത്തിയെങ്കിലും 90+8-ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗം ഇംഗ്ലണ്ടിന്റെ ആറാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.
WHAT TO READ NEXT

ഫൈനലിന് മണിക്കൂറുകൾ മാത്രം; സ്പെയിനിന് അപ്രതീക്ഷിത അടി!
WHAT TO READ NEXT

മുടി വെട്ടി, പുത്തൻ ലുക്കിൽ യമാൽ; ബാർബർ വന്നത് റോൾസ് റോയ്സിൽ!
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
losers final fifa 2026 England win in 10-goal thriller
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



