അര്‍ജന്റീന ആരാധകരുടെ മോശം പെരുമാറ്റം; അസോസിയേഷന് പിഴ

Last Updated :20 January 2024, 12:14 am IST

News Now

മോസ്‌കോ: ലോകകപ്പിലെ നിലനില്‍പ്പ് തുലാസില്‍ നില്‍ക്കുന്നതിന്റെ വേവലാതിയുമായി നിര്‍ണായക പോരാട്ടത്തിനിറങ്ങാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് സ്വന്തം ആരാധകര്‍ തന്നെ പണി കൊടുത്തു. ക്രൊയേഷ്യക്കെതിരായ പോരാട്ടത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയില്‍ അര്‍ജന്റൈന്‍ ആരാധകര്‍ ക്രൊയേഷ്യന്‍ ആരാധകരെ അപമാനിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ പൊല്ലാപ്പായിരിക്കുന്നത്. ആരാധകരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ പിഴ ചുമത്തി. ഏതാണ്ട് ഒരു ലക്ഷം യൂറോ അസോസിയേഷന്‍ പിഴയടക്കണം. 
ക്രൊയേഷ്യന്‍ ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള പാട്ടുകളും അവരെ സ്വവര്‍ഗാനുരാഗികളെന്ന് വിളിച്ചു കളിയാക്കുകയും ചെയ്തുവെന്നു ഫിഫ കണ്ടെത്തിയിരുന്നു. ആരാധകര്‍ക്കും താരങ്ങള്‍ക്കുമെതിരെ സാധനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും മത്സരത്തിനു ശേഷം നടത്തേണ്ട ഫ്‌ളാഷ് ഇന്റര്‍വ്യൂവിന് അര്‍ജന്റീനയില്‍ നിന്ന് ആരും പങ്കെടുക്കാത്തതും അച്ചടക്ക ലംഘനമായി ഫിഫ കണ്ടെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ആരാധകരുടെ മോശം പെരുമാറ്റം; അസോസിയേഷന് പിഴ