News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മോസ്ക്കോ: ബെല്ജിയത്തിന്റെ വല രണ്ട് തവണ കുലുക്കി ജപ്പാന്. ജപ്പാനീസ് താരം ഹരാഗൂച്ചിയാണ് ബെല്ജിയത്തെ ഞെട്ടിച്ച് ആദ്യം വല കുലുക്കിയത്. തൊട്ടുപിന്നാലെ ഇനൂയിയാണ് ജപ്പാന് വീണ്ടും ഗോള് സമ്മാനിച്ചത്. നേരത്തെ തുടക്കം മുതല് ആക്രമിച്ച് മുന്നേറിയ ലുകാകു അടക്കമുള്ള താരങ്ങളെ ജപ്പാന് കട്ടയ്ക്ക് നിന്ന് പ്രതിരോധിച്ചു. പതിയെ മത്സരത്തിന്റെ താളത്തിലേക്ക് എത്തിയ ജപ്പാന് തഞ്ചം കിട്ടിയപ്പോഴൊക്കെ ബെല്ജിയം ഭാഗത്തേക്ക് മുന്നേറ്റം നടത്തി അവരെ വിറപ്പിച്ചു. 43ാം മിനുട്ടിന്റെ അവസാനത്തില് ജപ്പാന് ഗോളിന് തൊട്ടരികില് വരെ എത്തുകയും ചെയ്തു. ഒന്നാം പകുതിക്ക് പിരിയുമ്പോള് ഇരു ടീമുകളും ഗോളുകളൊന്നും നേടിയിട്ടില്ല.
പ്രമുഖ താരങ്ങളെല്ലാം തിരിച്ചെത്തിയതിന്റെ കരുത്തിലാണ് ബെല്ജിയം ജപ്പാനുമായുള്ള പ്രീ ക്വാര്ട്ടറിന് ഇറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തില് ഇറങ്ങാതിരുന്ന ലുകാകു, ഹസാര്ഡ്, ഡിബ്രുയ്ന്, മെര്ടെന്സ് എന്നിവര് ഇന്ന് ആദ്യ ഇലവനിലുണ്ട്.
കഴിഞ്ഞ കളിയില് പകരക്കാരനായി ഇറങ്ങി ജപ്പാന് സമനില ഗോള് സമ്മാനിച്ച വെറ്ററന് താരം കെയ്സുകെ ഹോണ്ട ഇന്നും ആദ്യ ഇലവനില് ഇല്ല. ഏഷ്യന് ടീമിന്റെ കരുത്തനായ താരം ഷിന്ജി കഗാവ ആദ്യ ഇലവനില് തന്നെ കളിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


