കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് ന്യൂസൗത്ത് വെയില്‍സ് പൊലീസ് വ്യക്തമാക്കി

ചിത്രം: ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:50 am IST

News Now

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍. കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് ന്യൂസൗത്ത് വെയില്‍സ് പൊലീസ് വ്യക്തമാക്കി. 

സ്ലേട്ടറും ഭാര്യയായ ജോ സ്ലേറ്ററും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. സിഡ്‌നിയിലെ വീട്ടില്‍ നിന്നാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തത്. 

1993 മുതല്‍ 2001 വരെ ഓസ്‌ട്രേലിയക്ക് വേണ്ടി മൈക്കല്‍ സ്ലേറ്റര്‍ കളിച്ചു

1993 മുതല്‍ 2001 വരെ ഓസ്‌ട്രേലിയന്‍ ടീമിനായി കളിച്ച താരമാണ് സ്ലേറ്റര്‍. 74 ടെസ്റ്റില്‍ നിന്ന് 5321 റണ്‍സും 42 ഏകദിനത്തില്‍ നിന്ന് 987 റണ്‍സും നേടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം കമന്റേറ്ററുടെ റോളില്‍ സ്ലേറ്റര്‍ സജീവമായിരുന്നു. 

സ്ലേറ്റര്‍ ലഹരിമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2005 മുതല്‍ പ്രണയത്തിലായിരുന്നു സ്ലേറ്ററും ടിവി അവതാരകയായ ജോയും. സ്ലേറ്ററെ വിഷാദരോഗത്തില്‍ നിന്ന് തിരികെ കയറ്റി കൊണ്ടുവന്നത് ജോയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates