
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ദുബായ്: ഐസിസി ഓള്റൗണ്ടര്മാരുടെ റാങ്കിങില് നീണ്ടകാലം ഒന്നാം സ്ഥാനത്ത് തുടര്ന്ന ബംഗ്ലാദേശ് താരം ഷാക്കിബ് അല്ഹസനെ മറികടന്ന് അഫ്ഗാന് ഓള്റൗണ്ടര് മുഹമ്മദ് നബി. അതുല്യനേട്ടത്തോടെ ഓള്റൗണ്ടര്മാരുടെ പട്ടികയില് ഒന്നാമതെത്തുന്ന പ്രായം കൂടിയ താരവുമായി ഈ അഫ്ഗാന് താരം. ബൗളര്മാരുടെ പട്ടികയില് ഇന്ത്യന് പേസര് ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്ത് തുടരുന്നു.
ടെസ്റ്റ് ഓള്റൗണ്ടര്മാരുടെ പട്ടികയില് ഇന്ത്യന് താരം രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന മത്സരത്തില് ജഡേജ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് നബിയെ ഒന്നാമതെത്തിച്ചത്.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് നബിയെ ഒന്നാമതെത്തിച്ചത്. നേരത്തെ പ്രായം കൂടിയ ഓള്റൗണ്ടര്മാരുടെ പട്ടികയില് ഒന്നാമത് എത്തിയത് ശ്രീലങ്കന് താരം തിലകരത്നെ ദില്ഷന് ആയിരുന്നു. 2015ല് അന്ന് ദില്ഷന് 38 വയസും എട്ടുമാസവുമായിരുന്നു പ്രായം. നബിയുടെ പ്രായം 39 വയസും ഒരുമാസവുമാണ്.
2019 മെയ് ഏഴ് മുതല് ഐസിസി ഓള്റൗണ്ടര്മാരുടെ പട്ടികയില് ഒന്നാമതാണ് ഷാക്കിബ്. ഏറ്റവും ദീര്ഘകാലം ഒന്നാം സ്ഥാനത്ത് തുടര്ന്ന ഒള്റൗണ്ടറും ഷാക്കിബ് ആണ്. സഹതാരം റാഷിദ്ഖാനില് നിന്ന് ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയപ്പോള് 1739 ദിവസമാണ് ഷാക്കിബ് ഒന്നാം സ്ഥാനത്ത് തുടര്ന്നത്.
WHAT TO READ NEXT

യുവരാജ് സിങ് ന്യൂയോര്ക്ക് സൂപ്പര് സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



