
തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്നു മത്സരങ്ങളാണ് പരമ്പരയില്‍ കളിക്കുക. നാളെ റാഞ്ചിയിലാണ് ആദ്യ മത്സരം. ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മറികടക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.
WHAT TO READ NEXT

സയ്യിദ് മുഷ്താഖ് അലി; ജയം ആവര്‍ത്തിക്കാതെ കേരളം; രണ്ടാം പോരില്‍ വീണു
25 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആവേശത്തിലാണ് പ്രോട്ടീസ് സംഘം. ആദ്യം കൊല്‍ക്കത്തയിലും പിറകെ ഗുവാഹതിയിലും നടന്ന ടെസ്റ്റുകളിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നാണംകെടുത്തിയത്. അതേ ആവേശത്തില്‍ പ്രോട്ടീസ് സംഘം ഏകദിന പരമ്പര കൂടി ലക്ഷ്യമിടുന്നു.
പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചു. ഇതോടെ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരിലാണ് പേസ് ബൗളിങ് പ്രതീക്ഷകള്‍.
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

Summary
The ODI cricket series against South Africa begins tomorrow. India will play three matches in the series.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



