
ഇന്ത്യയ്ക്ക് തിരിച്ചടി; ഋഷഭ് പന്തിന് കാല്‍മുട്ടിന് പരിക്ക്, വിഡിയോ
പരിക്കേറ്റ ഉടന്‍ നിലത്തുവീണ പന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി

ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് അടുത്തിരിക്കെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് പരിക്ക്. ദുബായിലെ ഐസിസി അക്കാദമിയിലെ പരിശീലനത്തിനിടെ പന്തിന്റെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ കാറപകടത്തില്‍ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഹര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്തിരുന്ന നെറ്റിന് തൊട്ടടുത്തായിരുന്നു പന്ത്. പരിക്കേറ്റ ഉടന്‍ നിലത്തുവീണ പന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കാല്‍മുട്ടില്‍ ഐസിങ് നടത്തിയശേഷമാണ് പന്ത് എഴുന്നേറ്റത്. പിന്നീട് കാലില്‍ സ്ട്രാപ്പ് ധരിച്ചശേഷം പരിശീലനം മതിയാക്കി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി.
രണ്ടുതവണ ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യ ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരെയും 23-ന് പാകിസ്താനെതിരെയും ഇറങ്ങാനിരിക്കെയാണ് തിരിച്ചടിയായി പന്തിന് പരിക്കേല്‍ക്കുന്നത്. മാര്‍ച്ച് രണ്ടിന് ഗ്രൂപ്പ് എ-യില്‍ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ ഇറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



