
News Now
'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...

ലീഡ്സ് : ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തില് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ക്യാപ്റ്റന് വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്സരത്തില് കളിച്ച ഇന്ത്യന് ടീമില് മാറ്റമില്ല.
രോഹിത് ശര്മ്മ, കെ എല് രാഹുല്, ചേതേശ്വര് പൂജാര, വിരാട് കോഹ്ലി, അജിന്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന് ഇലവനില് ഇടംപിടിച്ചത്.
ഇംഗ്ലണ്ട് നിരയില് ഡേവിഡ് മലാന്, ക്രെയ്ഗ് ഓവര്ട്ടണ് എന്നിവര് ടീമിലെത്തി. റോറി ബേണ്സ്, ഹമീദ്, ഡേവിഡ് മലാന്, ജോ റൂട്ട്, ജോണി ബെയര്സ്റ്റോ, ജോസ് ബട്ട്ലര്, മൊയീന് അലി, സാം കറന്, ഓവര്ട്ടണ്, റോബിന്സണ്, ആന്ഡേഴ്സണ് എന്നിവരാണ് ഇംഗ്ലീഷ് ഇലവനില് ഇടംനേടിയത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില് ഇന്ത്യ മുന്നിട്ടു നില്ക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില് അവസാനിച്ചപ്പോള്, രണ്ടാം ടെസ്റ്റില് ഇന്ത്യ ഉജ്ജ്വല വിജയം നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


