കണക്ക് തീര്‍ത്ത് ഇന്ത്യ; സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയം

ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോര്‍ രവി ബിഷ്‌ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

India won by 100 runs against Zimbabwe
കണക്ക് തീര്‍ത്ത് ഇന്ത്യ; സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയംഫെയ്‌സ്ബുക്ക്
Last Updated :7 July 2024, 8:05 pm IST
Edited by :amalkjoy

ഹരാരെ : രണ്ടാം ടി20യില്‍ സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോര്‍ രവി ബിഷ്‌ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റണ്‍സ് സ്‌കോര്‍ ചെയ്തത്. 47 പന്തില്‍ 100 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എട്ട് സിക്‌സും, ഏഴ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 47 പന്തില്‍ 77 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ്, 22 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കുസിങ് എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ ഗില്ലിനെ(നാല് പന്തില്‍ 2) നഷ്ടമായിരുന്നു. ഇന്നിങ്‌സിന്റെ രണ്ടാമത്തെ ഓവറില്‍ സ്‌കോര്‍ പത്തില്‍ നില്‍ക്കെ ബ്ലെസ്സിങ് മുസറബനിയുടെ പന്തിലാണ് ഗില്‍ പുറത്തായത്. പിന്നീട് അഭിഷേകും ഋതുരാജും 137 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. അഭിഷേക് ശര്‍മ പുറത്താകുമ്പോള്‍ 147 ന് രണ്ട് എന്ന മെച്ചപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. പിന്നീടെത്തിയ റിങ്കുസിങ്ങുമായി ചേര്‍ന്ന് ഋതുരാജ് സ്‌കോര്‍ 234 ലേക്ക് എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now