
ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ
2024ൽ ഇന്ത്യക്കായി രാജ്യാന്തര ടി20യിൽ അരങ്ങേറിയ താരം

ചണ്ഡീഗഢ്: ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിങും ടെലിവിഷൻ താരം ചാർലി ചൗഹാനും വിവാഹിതരായി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നിർണായക ബാറ്റർമാരിൽ ഒരാൾ കൂടിയായ രമൺദീപ് സിഖ് ആചാരപ്രകാരമാണ് വിവാഹിതനായത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ദമ്പതികൾ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് താരങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്. 8 വർഷത്തെ പരിചയവും പിന്നീടുള്ള പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്.
ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മുംബൈ ഇന്ത്യൻസ് താരങ്ങളായ നമാൻ ധിർ, അശ്വനി കുമാർ, പഞ്ചാബ് ക്രിക്കറ്റ് താരം ജസീന്ദർ സിങ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ താരത്തിന് ആശംസ അറിയിച്ചു. നടന്മാരായ നന്ദീഷ് സന്ധു, ആരതി സിങ്, ഗായിക റിച്ചാ ശർമ എന്നിവരും ദമ്പതികൾക്ക് മംഗളാശംസകൾ നേർന്നു.
ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന താരമാണ് രമൺദീപ് സിങ്. 2024ൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗമായിരുന്നു രമൺദീപ്. 2024 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി രാജ്യാന്തര ടി20യിലും താരം അരങ്ങേറി. ഇന്ത്യൻ ജേഴ്സിയിൽ രണ്ട് മത്സരങ്ങളാണ് രമൺദീപ് കളിച്ചത്.
WHAT TO READ NEXT

'യുവരാജ് എന്നോട് കസേരയിൽ കയറി നിൽക്കാൻ പറഞ്ഞു, ഞാൻ ടെൻഷനടിച്ചു'... !
കൈസി യേ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോറെവർ, പ്യാർ തൂനെ ക്യാ കിയാ, നാച്ച് ബലിയേ 5 തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ചാർലി ചൗഹാൻ. പ്രശസ്ത റിയാലിറ്റി ഷോയായ 'എംടിവി റോഡീസിലും' അവർ പങ്കെടുത്തിട്ടുണ്ട്.
രമൺദീപുമായി പ്രണയത്തിലാകുന്നതിന് മുൻപ് നടനും നർത്തകനുമായ കൻവർ അമർജീത് സിങുമായി ചാർലി ദീർഘകാലം പ്രണയത്തിലായിരുന്നു. നാച്ച് ബലിയേ 5 എന്ന റിയാലിറ്റി ഷോയിൽ ഒന്നിച്ച് പങ്കെടുത്ത അമർജീതും ചാർലിയും ടെലിവിഷൻ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Actor Charlie Chauhan and cricketer Ramandeep Singh married in an intimate Sikh ceremony at a gurdwara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




