ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും നിക്കോളാസ് പൂരന്റെയും അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ കണ്ടെത്താനായത്.

IPL 2024: Lucknow make 214/6 with Pooran, Rahul fifties
മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്Source by : എക്സ്
Last Updated :17 May 2024, 9:35 pm IST

News Now

മുംബൈ: ജയിച്ചാലും പ്ലേ ഓഫീല്‍ എത്താന്‍ വിദൂര സാധ്യതമാത്രമുള്ള ലഖ്‌നൗവിന് മുംബൈക്കെതിരെ ഭേദപ്പെട്ട സ്‌കോര്‍. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും നിക്കോളാസ് പൂരന്റെയും അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. ടോസ് നേടിയ മുംബൈ ലഖ്‌നൗവിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 214 റണ്‍സ് എടുത്തു.

ഓപ്പണര്‍ ദേവദത്ത് പഠിക്കല്‍ ആദ്യപന്തില്‍ തന്നെ സംപൂജ്യനായി മടങ്ങി. പിന്നാലെയെത്തിയ സ്റ്റോയിന്‍സ് 28 റണ്‍സുമായി മടങ്ങി. തുടര്‍ന്ന് ദീപക് ഹൂഡ ക്രിസിലെത്തിയെങ്കിലും അതിവേഗം മടങ്ങി. ഒന്‍പത് പന്തില്‍ നിന്ന് 11 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ അടുത്തതായി എത്തിയ നിക്കോളാസ് പൂരന്‍ തകര്‍ത്തടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 29 പന്തുകളില്‍ നിന്ന് 75 റണ്‍സാണ് പൂരന്‍ നേടിയത്. ഇതില്‍ എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും ഉള്‍പ്പെടുന്നു. 19 പന്തുകളില്‍ നിന്ന് പൂരന്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ രാഹുലിന്റെ ഫിഫ്റ്റി 37 പന്തില്‍ നിന്നായിരുന്നു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിക്കോളാസ് പൂരന് പിന്നാലെ ക്രിസിലെത്തിയ അര്‍ഷാദ് ഖാനും ദേവ്ദത്ത് പടിക്കലിനെപ്പോലെ റണ്‍സ് ഒന്നും എടുക്കാതെ കൂടാരം കയറി. ക്യാപ്റ്റന്‍ രാഹുല്‍ 41 പന്തില്‍ നിന്ന് 55 രണ്‍സ് എടുത്തു പുറത്തായി. ക്രുനാല്‍ പാണ്ഡ്യ 12 റണ്‍സും, ആയൂഷ് ബദോനി 22റണ്‍സും എടുത്തു.

മുംബൈയ്ക്കായി പിയൂഷ് ചൗളയും നുവാന്‍ തുഷാരയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബുമ്രയ്ക്ക് പകരമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ടീമില്‍ ഇടം പിടിച്ചെങ്കിലും ബൗളിങ്ങിനിടെ പരിക്കേറ്റ് മൈതാനം വിട്ടു. 2.2 ഓവറുകള്‍ മാത്രം എറിഞ്ഞ അര്‍ജുന്‍ 22 റണ്‍സുകള്‍ വിട്ടുകൊടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates